വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

 


ധമാത്രി: (www.kvartha.com 31.03.2020) കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്താല്‍ വീട്ടില്‍ ഐസൊലോഷനില്‍ കഴിഞ്ഞിരുന്ന യുവാവ്(35) ആത്മഹത്യ ചെയ്തു. ഛത്തീസ് ഗഡിലെ ധമാത്രിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. തമിഴ്‌നാട്ടിലെ സന്ദര്‍ശനത്തിന് ശേഷം നാട്ടിലെത്തിയ ഇയാളോട് ആരോഗ്യവകുപ്പ് ഐസൊലോഷനില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ യുവാവിന് കൊവിഡിന്റെ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് അസിസ്റ്റന്റ് സുപ്രണ്ട് മനീഷ താക്കൂര്‍ പറഞ്ഞു. ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്തുകൊണ്ടിരുന്നത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. ഒരു വര്‍ഷം മുന്‍പ് യുവാവിന്റെ ഭാര്യയും മകനും മരിച്ചിരുന്നു. ഈ സംഭവത്തിനുശേഷം യുവാവ് കടുത്ത വിഷാദത്തിലായിരുന്നുവെന്ന് താക്കൂര്‍ പറഞ്ഞു.

വീട്ടില്‍ ഐസൊലേഷനില്‍ കഴിഞ്ഞിരുന്ന യുവാവ് ആത്മഹത്യ ചെയ്തു

അതേസമയം രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1200 കവിഞ്ഞു. മഹാരാഷ്ട്രയില്‍ രണ്ടും പശ്ചിമ ബംഗാള്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവുമാണ് കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തിലും കൊവിഡ് ബാധയെ തുടര്‍ന്ന് രണ്ടു മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് 19 സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Keywords:  COVID-19: Man under home isolation commits suicide in Chhattisgrah, News, Local-News, Suicide, Health, Health & Fitness, Bangalore, Maharashtra, Patient, West Bengal, Gujarat, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia