Follow KVARTHA on Google news Follow Us!
ad

കേരളത്തിനു പുറത്തുള്ള നേഴ്‌സുമാർ ആശങ്കപ്പെടേണ്ട, സർക്കാർ ഒപ്പമുണ്ട്, വിഷയം കേന്ദ്രശ്രദ്ധയിൽപ്പെടുത്തുമെന്ന് പിണറായി

കേരളത്തിനു പുറത്തുള്ള നേഴ്‌സുമാർ ആശങ്കപ്പെടേണ്ട, സർക്കാർ ഒപ്പമുണ്ട് COVID-19: Kerla Seeks Centres help on Nurses serving outside Kerala
തിരുവനന്തപുരം: (www.kvartha.com 31.03.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന മലയാളി നേഴ്‌സുമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാനഗരങ്ങലിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ജോലി ചെയ്യുന്ന മലയാളികളായ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷേമം ഉറപ്പു വരുത്താനുള്ള നടപടിയെടുക്കും. ആരോഗ്യപരമായ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന ഇടപെടൽ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Kerala Chief Minister Pinarayi Vijayan

മുംബൈ, ദില്ലി തുടങ്ങിയ നഗരങ്ങളിലെ ആശുപത്രിയിൽ ജോലി ചെയ്യുന്ന മലയാളി നേഴ്‌സുമാർ രോഗഭീതി കൊണ്ട് വിളിക്കുന്നുണ്ട്. നേഴ്സ് സഹോദരിമാര്‍ അടക്കമുള്ളവരുടെ ആരോഗ്യ സംബന്ധമായ ആശങ്കകൾ പൂര്‍ണ്ണമായും ഉൾക്കൊള്ളുന്നു. ലോകരാഷ്ട്രങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മലയാളി നേഴ്‌സുമാരുടെ സേവനം വളരെ വലുതാണ്. അവരില്‍ പലരുമാണ് തങ്ങളുടെ ആശങ്ക വിളിച്ചു പറയുന്നത്. അവരുടെ സുരക്ഷ ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്തും- മുഖ്യമന്ത്രി ഉറപ്പു നൽകി.

Summary: COVID-19: Kerla Seeks Centres help on Nurses serving outside Kerala