24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 42 പേര്‍ക്ക്; നാലുപേര്‍ മരിച്ചു; ആകെ കൊറോണ ബാധിതരുടെ എണ്ണം 649; കൊവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കിയത് 17 സംസ്ഥാനങ്ങള്‍

 


ന്യൂഡെല്‍ഹി: (www.kvartha.com 26.03.2020) രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും നാലുപേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി. ഡെല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ ആണ് ഇക്കാര്യം അറിയിച്ചത്.

കൊവിഡ് രോഗികള്‍ക്ക് മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ടെങ്കിലും അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് ആദ്യഘട്ടത്തിലെ ട്രെന്‍ഡ് ആണെന്നും ലവ് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.

24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 42 പേര്‍ക്ക്; നാലുപേര്‍ മരിച്ചു; ആകെ കൊറോണ ബാധിതരുടെ എണ്ണം 649; കൊവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കിയത് 17 സംസ്ഥാനങ്ങള്‍

ഇന്ത്യയില്‍ ഇതിനോടകം 15പേര്‍ക്കാണ് കൊറോണ മൂലം ജീവന്‍ നഷ്ടമായത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 21 ദിവസമാണ് ലോക്ക് ഡൗണ്‍.

അതേസമയം ലോകത്ത് ഇതിനോടകം അഞ്ചുലക്ഷത്തോളം പേര്‍ക്കാണ് കൊറോണ ബാധിച്ചിട്ടുള്ളത്. 21,000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയിലാണ്. 7503 പേരാണ് മരിച്ചത്. കൊറോണ അതിവേഗം പടരുന്ന സ്പെയിനില്‍ നാലായിരത്തിലധികം പേര്‍ക്കും ജീവന്‍ നഷ്ടമായി.

അമേരിക്കയിലും ജര്‍മനിയിലും കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ബാധിച്ചിരിക്കുന്നത് 1.5 ബില്യന്‍ ജനങ്ങളെയാണ്.

Keywords:  Coronavirus India Live Updates: Work started in 17 states for Covid-19 dedicated hospitals, says govt, New Delhi, News, Health, Health & Fitness, Trending, Patient, Press meet, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia