Follow KVARTHA on Google news Follow Us!
ad

അഭിമാനത്തോടെ കാസർകോട്, 45 മിനിറ്റിനകം കൊറോണ വൈറസ് സ്ഥിരീകരണ സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്‌ധസംഘത്തിൽ കാസർകോട്ടുകാരിയും

കൊറോണ വൈറസ് സ്ഥിരീകരണ സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്‌ധസംഘത്തിൽ കാസർകോട്ടുകാരിയും Chaithra Satheesan
കാസർകോട്: (www.kvartha.com 29.03.2020) 45 മിനിറ്റിനകം കോവിഡ് 19 വൈറസ് രോഗം സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനം വികസിപ്പിച്ച അമേരിക്കയിലെ വിദഗ്ധ സംഘത്തിൽ സംഘത്തിൽ കാസർകോട് സ്വദേശിനിയും. മുതിർന്ന കോൺഗ്രസ് നേതാവും പെരിയ സ്വദേശിയുമായ പെരിയയിലെ പി ഗംഗാധരൻനായരുടെ പേരമകളായ ചൈത്ര സതീശനാണ്  യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ സംവിധാനം വികസിപ്പിച്ച സംഘത്തിൽ മുൻനിരയിൽ പ്രവർത്തിച്ചത്. സംവിധാനം വികസിപ്പിച്ച കാലിഫോർണിയ ആസ്ഥാനമായ സെഫിഡ് കമ്പനിയിലെ ബയോ മെഡിക്കൽ എൻജിനീയറാണു ചൈത്ര.


Chaithra Satheeshan Periya

അമേരിക്കയിൽ ഇപ്പോൾ കോവിഡ്-19 സ്ഥിരീകരണത്തിന് ഒരു ദിവസത്തിലേറെയെടുക്കുന്നുണ്ട്. പുതിയ സംവിധാനം വരുന്നതോടെ രോഗബാധിതരെ വേഗത്തിൽ കണ്ടെത്താനും തുടക്കത്തിലേ ചികിത്സ ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.
ഗംഗാധരൻനായരുടെ മൂത്ത മകൾ യുഎസിൽ ബാങ്ക് ഉദ്യോഗസ്ഥയായ ഷീജയുടെയും അവിടെ എൻജിനീയറായ പയ്യന്നൂർ സ്വദേശി സതീശന്റെയും മകളാണ് ചൈത്ര. വിദ്യാഭ്യാസ രംഗത്തെ മികവിനു യുഎസ് പ്രസിഡന്റിന്റെ അവാർഡ് നേടിയ ചൈത്ര കാലിഫോർണിയയിലെ യുസി ഡേവിസ് എൻജിനീയറിങ് കോളജിൽ നിന്നാണു ബയോമെഡിക്കൽ എൻജിനീയറിങ് പഠനം പൂർത്തിയാക്കിയത്. സഹോദരൻ ഗൗതം യുഎസിൽ ബിരുദ വിദ്യാർഥിയാണ്.

Summary: Chaithra Satheesan