അന്യ സംസ്ഥാനത്തു നിന്നും രണ്ടുപേര്‍ എത്തിയ വിവരം കൊവിഡ് മെഡിക്കല്‍ ഹെല്‍പ് ലൈനില്‍ അറിയിച്ച യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; 6പേര്‍ക്കെതിരെ കേസ്; 2പേര്‍ അറസ്റ്റില്‍

 


പട് ന:  (www.kvartha.com 31.03.2020) മഹാരാഷ്ട്രയില്‍ നിന്നെത്തിയ രണ്ടു യുവാക്കളുടെ വിവരം കൊവിഡ് മെഡിക്കല്‍ ഹെല്‍പ് ലൈനില്‍ വിളിച്ചറിയിച്ച യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബിഹാറിലെ സീതാമര്‍ഹി ജില്ലയിലെ മാധുവല്‍ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം. 22 കാരനായ ബാബ്ലു കുമാറാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

മഹാരാഷ്ട്രയില്‍ നിന്നും യുവാക്കള്‍ എത്തിയ വിവരം ബാബ്ലു മെഡിക്കല്‍ സംഘത്തെ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ സംഘം സ്ഥലത്തെത്തി യുവാക്കളെ പരിശോധനയ്ക്ക് കൊണ്ടുപോയി. പരിശോധനയില്‍ രോഗബാധയില്ലെന്ന് കണ്ടെത്തുകയും വീടുകളിലേക്ക് മടങ്ങാന്‍ അനുവദിക്കുകയും ചെയ്തു. തുടര്‍ന്ന് 14 ദിവസം ഹോം ക്വാറന്റീനില്‍ കഴിയാനും നിര്‍ദേശിച്ചു.

അന്യ സംസ്ഥാനത്തു നിന്നും രണ്ടുപേര്‍ എത്തിയ വിവരം കൊവിഡ് മെഡിക്കല്‍ ഹെല്‍പ് ലൈനില്‍ അറിയിച്ച യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തി; 6പേര്‍ക്കെതിരെ കേസ്; 2പേര്‍ അറസ്റ്റില്‍

ഇതിനു പിന്നാലെ, ബാബ്ലു കുമാറാണ് മെഡിക്കല്‍ സംഘത്തെ വിവരം അറിയിച്ചതെന്ന് മനസ്സിലാക്കിയ യുവാക്കള്‍ ഇയാളെ മര്‍ദിക്കുകയായിരുന്നു. കുടുംബാംഗങ്ങള്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ബാബ്ലുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ബാബ്ലുവിന്റെ സഹോദരന്‍ ഗുഡ്ഡു കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തുഗ് മഹ്‌തോ, സുധീര്‍ മഹ്‌തോ, ദീപക് മഹ്‌തോ, മുന്നാ മഹ്‌തോ, വികാസ് മഹ്‌തോ, മദന്‍ മഹ്‌തോ എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും സുധീര്‍ മഹ്‌തോ, മുന്നാ മഹ്‌തോ എന്നിവരെ അറസ്റ്റ് ചെയ്തതായും സീതാമര്‍ഹി പൊലീസ് സൂപ്രണ്ട് അനില്‍ കുമാര്‍ പറഞ്ഞു.

Keywords:  Bihar man beaten to death for informing Covid- 19 medical help center about arrival of two people from Maharashtra, Patna, News, Local-News, attack, Killed, Crime, Criminal Case, Police, Maharashtra, Arrested, Health, Health & Fitness, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia