ബന്ധുവിനെ കഴുത്തറുത്ത് കൊന്നശേഷം ദൃശ്യങ്ങള്‍ പാട്ടിനൊപ്പം ചേര്‍ത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു; പൊലീസ് എത്തുമ്പോള്‍ കണ്ട കാഴ്ച കൊല്ലപ്പെട്ടയാളുടെ ഫോണില്‍ നിന്നും വീഡിയോ ആസ്വദിച്ചിരിക്കുന്ന 19കാരനെ

അഞ്ചല്‍ (കൊല്ലം) : (www.kvartha.com 07.02.2020) ബന്ധുവിനെ കഴുത്തറുത്ത് കൊന്നശേഷം ദൃശ്യങ്ങള്‍ പാട്ടിനൊപ്പം ചേര്‍ത്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോള്‍ കണ്ട കാഴ്ച കൊല്ലപ്പെട്ടയാളുടെ ഫോണില്‍ നിന്നും വീഡിയോ ആസ്വദിച്ചിരിക്കുന്ന 19കാരനെ.

ഇക്കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ കൊല്ലം അഞ്ചലില്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. 19-കാരനായ അസം സ്വദേശി അബ്ദുല്‍ അലി(19) യാണ് സുഹൃത്തും ബന്ധുവുമായ ജലാലുദീ(26)നെ കഴുത്തറുത്തു കൊന്നശേഷം മൃതദേഹത്തിന്റെ ദൃശ്യങ്ങളും ഹിന്ദി പാട്ടും സംഭാഷണവും ചേര്‍ത്ത് സാമൂഹികമാധ്യമത്തില്‍ വീഡിയോ പോസ്റ്റ്‌ചെയ്ത് മനുഷ്യ പിശാചായത്.

Youth killed relative and video shared in social media, Kollam, Local-News, News, Crime, Criminal Case, Police, Arrested, Dead Body, Social Network, Mobile Phone, hospital, Treatment, Kerala

കൊല്ലപ്പെട്ട ജലാലുദീന്റെ ഫോണില്‍നിന്നാണ് പ്രതി വീഡിയോ പോസ്റ്റ് ചെയ്തത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴും അബ്ദുല്‍ അലി ഫോണില്‍ വീഡിയോ ദ്യശ്യങ്ങള്‍ പകര്‍ത്തുന്ന തെരക്കിലായിരുന്നു.

അതേസമയം അബ്ദുല്‍ അലിയെ ക്രൂരമായ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചതിനുള്ള കാരണം എന്താണെന്ന് അന്വേഷിക്കുകയാണ് അഞ്ചല്‍ പൊലീസ്. കൊലനടത്തിയ അബ്ദുല്‍ അലി അടിയന്തര ശസ്ത്രക്രിയയ്ക്കുശേഷം ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ്.

സുൃഹൃത്തിനെ കൊലപ്പെടുത്തിയശേഷം ഇയാള്‍ കഴുത്തറത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനാല്‍ സംസാരിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. സുഖം പ്രാപിച്ചെങ്കില്‍ മാത്രമേ പൊലീസിന് അന്വേഷണം എളുപ്പമാകൂ. ഇരുവരും അഞ്ചലിലെ ഇറച്ചിക്കോഴിക്കടയിലെ തൊഴിലാളികളാണ്. മരിച്ച ജലാലുദീന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം നാട്ടിലേക്ക് അയച്ചു.

Keywords: Youth killed relative and video shared in social media, Kollam, Local-News, News, Crime, Criminal Case, Police, Arrested, Dead Body, Social Network, Mobile Phone, hospital, Treatment, Kerala.
Previous Post Next Post