ഗള്‍ഫിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; മയക്കുമരുന്ന് കടത്തുകാര്‍ നിങ്ങളെ അഴിക്കുള്ളിലാക്കിയേക്കും: പിറന്നാള്‍ സമ്മാനമെന്ന വ്യാജേന പാവക്കുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 30പൊതി കഞ്ചാവ് എക്‌സൈസ് പിടികൂടി; കൊല്ലം സ്വദേശിക്കെതിരെ കേസ്

നെടുമ്പാശേരി: (www.kvartha.com 06.02.2020) പിറന്നാള്‍ സമ്മാനമെന്ന വ്യാജേന പാവക്കുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 30പൊതി കഞ്ചാവ് എക്‌സൈസ് പിടികൂടി. സംഭവത്തില്‍ കൊല്ലം സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.

കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി ഷാര്‍ജയിലേയ്ക്ക് 30 പൊതികളിലായി കടത്താന്‍ ശ്രമിച്ച 50 ഗ്രാമോളം കഞ്ചാവാണ് ആലുവ എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സോജന്‍ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് പാവ അയച്ച കൊല്ലം സ്വദേശി സഞ്ജു സാമുവല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

 ഗള്‍ഫിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; മയക്കുമരുന്ന് കടത്തുകാര്‍ നിങ്ങളെ അഴിക്കുള്ളിലാക്കിയേക്കും: പിറന്നാള്‍ സമ്മാനമെന്ന വ്യാജേന പാവക്കുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 30പൊതി കഞ്ചാവ് എക്‌സൈസ് പിടികൂടി; കൊല്ലം സ്വദേശിക്കെതിരെ കേസ്

കൊല്ലത്തെ ഒരു പ്രമുഖ കൊറിയര്‍ സ്ഥാപനം വഴിയാണ് പാവക്കുട്ടിയെ അയച്ചത്. ഇത് നെടുമ്പാശേരിയില്‍ എത്തിയപ്പോള്‍ സംശയം തോന്നിയ കൊറിയര്‍ അധികൃതര്‍ ആലുവ എക്സൈസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് പാവക്കുട്ടിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയത്.

 ഗള്‍ഫിലേക്ക് പോകുന്നവര്‍ ശ്രദ്ധിക്കുക; മയക്കുമരുന്ന് കടത്തുകാര്‍ നിങ്ങളെ അഴിക്കുള്ളിലാക്കിയേക്കും: പിറന്നാള്‍ സമ്മാനമെന്ന വ്യാജേന പാവക്കുള്ളില്‍ ഒളിപ്പിച്ച് ഷാര്‍ജയിലേക്ക് കടത്താന്‍ ശ്രമിച്ച 30പൊതി കഞ്ചാവ് എക്‌സൈസ് പിടികൂടി; കൊല്ലം സ്വദേശിക്കെതിരെ കേസ്

ഷാര്‍ജയിലെ ഒരു കമ്പനിയിലെ മേല്‍വിലാസത്തില്‍ നിസാര്‍ എന്നയാള്‍ക്കാണ് കൊറിയര്‍ അയക്കാന്‍ ഉദ്ദേശിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഷാര്‍ജയിലേക്കും വ്യാപിപ്പിക്കുമെന്ന് എക്സൈസ് അധികൃതര്‍ അറിയിച്ചു.

Keywords:  Thirty packets of ganja seized from toy at Kochi airport, Nedumbassery Airport, Local-News, News, Birthday, Custody, Kollam, Natives, Police, Case, Nedumbassery Airport, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia