» » » » » » » » » » » » » കണ്ടും ഓമനിച്ചും ലാളിച്ചും കൊതി തീര്‍ന്നിട്ടില്ല; കൊച്ചുമകന്റെ മരണവാര്‍ത്ത ഈ മുത്തശ്ശനെ തെല്ലൊന്നുമല്ല ഉലച്ചത്; ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തില്‍ വത്സരാജ്; ഒന്നരവയസുകാരനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞുകൊന്ന ശരണ്യയെ തൂക്കിക്കൊല്ലണമെന്ന് പിതാവ്

കണ്ണൂര്‍: (www.kvartha.com 19.02.2020) കണ്ണൂര്‍ തയ്യിലില്‍ കാമുകനൊപ്പം ജീവിക്കാനായി ഒന്നരവയസുകാരനെ മാതാവ് കടല്‍ഭിത്തിയില്‍ എറിഞ്ഞുകൊന്ന സംഭവത്തില്‍ രോഷാകുലനായി പ്രതി ശരണ്യയുടെ പിതാവ് വത്സരാജ്. തന്റെ പേരക്കുട്ടിയെ കണ്ടും ഓമനിച്ചും ലാളിച്ചും കൊതിതീര്‍ന്നിട്ടില്ല വത്സരാജിന്. കൊച്ചുമകന്റെ മരണവാര്‍ത്ത ഈ മുത്തശ്ശനെ തെല്ലൊന്നുമല്ല ഉലച്ചത്.

എന്നാല്‍ സ്വന്തം അമ്മയുടെ കൈകൊണ്ട് തന്നെയാണ് കൊച്ചുമകന്‍ മരിച്ചതെന്ന വാര്‍ത്ത ആ മനുഷ്യന്റെ നെഞ്ച് തകര്‍ത്തു. ക്രൂരകൃത്യം ചെയ്തവള്‍ തന്റെ മകളായിപ്പോയല്ലോ എന്ന ദു:ഖത്തിലാണ് വത്സരാജ്. അതുകൊണ്ടുതന്നെ മകള്‍ക്കെതിരെയുള്ള വത്സരാജിന്റെ കോപം കെട്ടടങ്ങുന്നില്ല. ശരണ്യയെ തൂക്കിക്കൊല്ലണമെന്നാണ് വത്സരാജ് പറയുന്നത്.

Saranya's father Valsaraj reacts on grandson's death, Kannur, News, Local-News, Trending, Killed, Arrested, Crime, Criminal Case, Criticism, Police, Kerala

'അവളെ തൂക്കിക്കൊല്ലാന്‍ കൊടുക്കുന്നുണ്ടെങ്കില്‍ അവളുടെ അച്ഛനായ എനിക്ക് അതത്രയും ഇഷ്ടമാണ്. എന്റെ എട്ടന്റെ കുടുംബവും ഞങ്ങളും അത്രയും ആ കുട്ടിയെ നോക്കിയിട്ടുണ്ട്. കുഞ്ഞിനെ കൊന്ന അവള്‍ നാളെ എന്നെ കൊല്ലില്ലെന്ന് എന്താണ് ഉറപ്പ്? അവള്‍ക്ക് മരണശിക്ഷ വിധിച്ചാലും എനിക്കും അവളുടെ അമ്മയ്ക്കും സന്തോഷം മാത്രമേയുള്ളൂ. നെഞ്ച് പൊട്ടിയാണ് പറയുന്നത്.'

'കടലില്‍ പണിയെടുത്താണ് അവളെ പൊന്നുപോലെ വളര്‍ത്തിയത്, എല്ലാം ചെയ്തത്. എത്രത്തോളം വലിയ ശിക്ഷ കിട്ടുമോ, അത്രത്തോളം വലിയ ശിക്ഷ കിട്ടട്ടെ. ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. അത്രയും വലിയ ശിക്ഷ കിട്ടണം. ഇങ്ങനെത്തെയൊരു പെണ്‍കുട്ടി ഇനി ഭൂമിയില്‍ ഉണ്ടാകാന്‍ പാടില്ല,' വത്സരാജ് പറയുന്നു.

Keywords: Saranya's father Valsaraj reacts on grandson's death, Kannur, News, Local-News, Trending, Killed, Arrested, Crime, Criminal Case, Criticism, Police, Kerala.

About kvartha pre

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal