പി ജയരാജനെ ശിക്ഷയില്‍ നിന്നുമൊഴിവാക്കി

കണ്ണൂര്‍: (www.kvartha.com 12.02.2020)  സി പി എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജനെ ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റിന്റെ നടപടി ഹൈക്കോടതി റദ്ദാക്കി. പെട്രോളിയം വില വര്‍ദ്ധനവിനെതിരെ 1991 ഡിസംബര്‍ മാസത്തില്‍ പോസ്റ്റോഫീസ് ഉപരോധിച്ചതിനാണ് ജയരാജനെ മജിസ്റ്റേറ്റ് ഏഴു വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.


പിന്നീട് സെഷന്‍സ് കോടതി ശിക്ഷാവിധി ഒരു വര്‍ഷമായി കുറച്ചു. ശിക്ഷാവിധി ചോദ്യം ചെയ്ത് ജയരാജന്റെ റിവിഷന്‍ ഹരജി അനുവദിച്ചാണ് ജസ്റ്റീസ അനില്‍ കുമാറിന്റെ വിധി.

Keywords: Kannur, Kerala, News, P. Jayarajan, Jail, Remove, P Jayarajan acquitted 
Previous Post Next Post