ബി ജെ പിയുടെ ഉള്ളിത്തൊലി പൊളിക്കാന്‍ ഒരാളെ കൂടി കിട്ടി; കെ സുരേന്ദ്രനെ ബി ജെ പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തതിനെതിരെ രൂക്ഷമായ പരിഹാസവുമായി കെ മുരളീധരന്‍
                                                 Feb 15, 2020, 15:34 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
  തിരുവനന്തപുരം: (www.kvartha.com 15. 02.2020) ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രനെ തെരഞ്ഞെടുത്തതിനെതിരെ രൂക്ഷപരിഹാസവുമായി കെ മുരളീധരന്‍ എം പി രംഗത്ത്. ഇത്രയും കാലം ബിജെപിയുടെ ഉള്ളിയുടെ തൊലി അവര്‍ തന്നെയാണ് പൊളിച്ചത്. ഇനിയും അവര്‍ തന്നെ അത് പൊളിച്ചോളും എന്നായിരുന്നു കെ മുരളീധരന്റെ പരിഹാസം. 
 
മോദിയുടെ നല്ല കാലത്ത് പോലും കേരളത്തില്‍ ബിജെപി രക്ഷപ്പെട്ടിട്ടില്ല, എന്നിട്ടാണോ ഇപ്പോള്‍ എന്നും മുരളീധരന്‍ ചോദിക്കുന്നു. കേരളത്തില്‍ ബിജെപിയുടെ സ്ഥിതി, പണ്ടേ ദുര്‍ബല, പിന്നെ ഗര്‍ഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരന്‍ പരിഹസിക്കുന്നു.
 
    കെ സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായുള്ള പ്രഖ്യാപനം ശനിയാഴ്ച രാവിലെയാണ് പുറത്തു വന്നത്. ബിജെപി ദേശീയാധ്യക്ഷന്‍ ജെ പി നദ്ദയാണ് വാര്‍ത്താക്കുറിപ്പിലൂടെ തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതൃയോഗം ഡെല്‍ഹിയില്‍ നടന്നിരുന്നു. ഇതിന് ശേഷമാണ് പ്രഖ്യാപനം നടന്നത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു കെ സുരേന്ദ്രന്‍. 
   
ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം പി എസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി നിയമിതനായ ശേഷം സംസ്ഥാന ബിജെപി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു. തര്‍ക്കത്തില്‍ തട്ടി മാസങ്ങള്‍ക്ക് ശേഷമാണ് കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനായി ദേശിയ നേതൃത്വം പ്രഖ്യാപിക്കുന്നത്. തെരഞ്ഞെടുപ്പുകള്‍ കൂടി മുന്നില്‍ കണ്ട് സംസ്ഥാന ബിജെപിയെ ശക്തിപ്പെടുത്തുക എന്ന വലിയ ദൗത്യമാണ് കെ സുരേന്ദ്രനെ കാത്തിരിക്കുന്നത്.
 
Keywords: Muralidharan says BJP's onion can be torn off, Thiruvananthapuram, News, K.Muraleedaran, Prime Minister, Narendra Modi, BJP, Declaration, Politics, Kerala.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.