SWISS-TOWER 24/07/2023

മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ് പി പി ഗോവിന്ദന്‍ സ്മാരക അവാര്‍ഡ് ലിജോ ജോസ് പല്ലിശേരിക്ക്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 07.02.2020) മലബാറിലെ ആദ്യ ചലച്ചിത്ര സംവിധായകനും പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഗോള്‍ഡ് മെഡല്‍ ജേതാവുമായിരുന്ന പി പി ഗോവിന്ദന്‍ സ്മാരക അവാര്‍ഡ് ജെല്ലികെട്ട് എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ ലിജോ ജോസ് പല്ലിശേരിക്ക്. മലബാറിലെ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ് ഏര്‍പ്പെടുത്തിയ കാല്‍ ലക്ഷം രൂപയും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം .

ഈ മാസം 22 ന് വൈകുന്നേരം നാലുമണിക്ക് പിലാത്തറയില്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാട് പുരസ്‌കാരം സമ്മാനിക്കും. ചടങ്ങില്‍ ടി വി രാജേഷ് എം എല്‍ എ, എ മധുപാല്‍, സന്തോഷ് കീഴാറ്റൂര്‍, എം മോഹനന്‍, സലീം അഹമ്മദ്, മോഹന്‍ കുപ്‌ളേരി, കൃഷ്ണന്‍ മുന്നാട്, മനു അശോക്, അനുരാജ്, വിപിന്‍, ഉത്പല്‍ വി നായനാര്‍, സിദ്ദിഖ് താമരശേരി, വി ജയകുമാര്‍ ബ്ലാത്തൂര്‍, എന്‍ ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

മലബാര്‍ ഫിലിം ഡയറക്ടേഴ്‌സ് ക്ലബ് പി പി ഗോവിന്ദന്‍ സ്മാരക അവാര്‍ഡ് ലിജോ ജോസ് പല്ലിശേരിക്ക്

തുടര്‍ന്ന് പി പി ഗോവിന്ദന്‍ അവസാനമായി സംവിധാനം ചെയ്ത സമന്വയം എന്ന സിനിമയുടെ ആദ്യ പ്രദര്‍ശനം നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ടി വി ഉണ്ണികൃഷ്ണന്‍, സി എം വേണുഗോപാല്‍ പ്രദീപ് ചൊക്ലി. സന്തോഷ് മണ്ടൂര്‍, ഗിരീഷ് കുന്നുമ്മല്‍, ഷെറി, ഷെരീഫ് ഈസ എന്നിവര്‍ പങ്കെടുത്തു.

Keywords:  Malabar Film Directors Club PP Govindan Memorial Award for Lijo Jose Pallisheri, Kannur, News, Award, Cinema, Director, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia