Follow KVARTHA on Google news Follow Us!
ad

കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു; കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്; ജോസഫിനൊപ്പം ജോണി നെല്ലൂര്‍

കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. അതേസമയം കേരളKochi, News, Politics, Kerala Congress (m), Kerala Congress (j), Split, Trending, Meeting, Declaration, Office, Kerala
കൊച്ചി: (www.kvartha.com 21.02.2020) കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം പിളര്‍ന്നു. അതേസമയം കേരള കോണ്‍ഗ്രസ്(എം) വിഭാഗവുമായി ലയനം വേണ്ടെന്ന നിലപാടില്‍ ഉറച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി ലീഡര്‍ അനൂപ് ജേക്കബ്. പിളര്‍പ്പിനുശേഷം അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകം യോഗം ചേരുകയാണ്. സംസ്ഥാന കമ്മറ്റിയാണ് വിളിച്ചുകൂട്ടിയതെന്ന് ഇരു നേതാക്കളും അറിയിച്ചു. അതിനിടെ ജോസഫുമായി ലയിക്കാന്‍ ജോണി നെല്ലൂര്‍ വിഭാഗം തീരുമാനിച്ചു.

കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗവുമായുള്ള ലയനം സംബന്ധിച്ചാണ് പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തത്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗം ചെയര്‍മാന്‍ പി ജെ ജോസഫിന്റെ ക്ഷണം നിരസിക്കില്ലെന്നും ജോണി നെല്ലൂര്‍ പറഞ്ഞിരുന്നു. ലയനം സംബന്ധിച്ച് ജോണി നെല്ലൂര്‍ നേരത്തെ തന്നെ ജോസഫുമായി ധാരണയിലെത്തിയിരുന്നു. സാങ്കേതിക നടപടി ക്രമത്തിന്റെ ഭാഗമായാണ് ഉന്നതാധികാര സമിതിയും സംസ്ഥാന കമ്മിറ്റിയും ചേരുന്നത്. നിയമനടപടികളുണ്ടായാല്‍ അതിനെ പ്രതിരോധിക്കുക കൂടിയാണ് ലക്ഷ്യം.

Kerala Congress(Jacob) splits, Kochi, News, Politics, Kerala Congress (m), Kerala Congress (j), Split, Trending, Meeting, Declaration, Office, Kerala

കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന്റെ ഭാവി നിശ്ചയിക്കുന്ന നിര്‍ണായക സംസ്ഥാന കമ്മറ്റി യോഗങ്ങളാണ് ഇപ്പോള്‍ ചേര്‍ന്നുകൊണ്ടിരിക്കുന്നത്. ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ജോസഫ് വിഭാഗവുമായുള്ള ലയനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ലയനത്തില്‍ തുടങ്ങിയ ചര്‍ച്ചകളാണ് വഴിപിരിയലിന്റെ വക്കിലെത്തിച്ചത്.

അനൂപ് ജേക്കബ് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തത്. ഇരു വിഭാഗവും എതിര്‍ വിഭാഗത്തിന്റേത് വിമതനീക്കമായാണ് ചിത്രീകരിക്കുന്നത്. പാര്‍ട്ടിയിലെ പിളര്‍പ്പ് ജോണി നെല്ലൂരും അനൂപ് ജേക്കബും മനസുകൊണ്ട് ആഗ്രഹിക്കുന്നുണ്ടെന്നതാണ് സത്യം.

പാര്‍ട്ടി ഭരണഘടന പ്രകാരം ചെയര്‍മാനും ലീഡര്‍ക്കും തുല്യ അധികാരമാണുള്ളത്. പാര്‍ട്ടി ലീഡറുടെ അനുമതിയോടു കൂടി ചെയര്‍മാന്‍ പ്രവര്‍ത്തിക്കണം എന്നും ഭരണഘടനയിലുണ്ട്. പിളര്‍പ്പ് യാഥാര്‍ഥ്യമാകുന്നതോടെ ഭരണഘടനയെ ചുറ്റിപറ്റിയായിരിക്കും തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍. ഇത് യുഡിഎഫ് നേതൃത്വത്തിനും തലവേദനയാകും.

Keywords: Kerala Congress(Jacob) splits, Kochi, News, Politics, Kerala Congress (m), Kerala Congress (j), Split, Trending, Meeting, Declaration, Office, Kerala.