റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഗായകന് ഗുരുതരം; അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി; ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു

കണ്ണൂര്‍: (www.kvartha.com 08.02.2020) റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ച് ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഗായകന് ഗുരുതരമായി പരിക്കേറ്റു. അപകടത്തിനുശേഷം വാഹനം തൊട്ടടുത്ത കടയിലേക്ക് പാഞ്ഞുകയറി. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു.

എ കെ ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെ നടന്ന അപകടത്തില്‍ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ റോഷനാണ് പരിക്കേറ്റത്. മംഗലാപുരം ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി റോഡിലെ കുഴിയിലിറങ്ങിയതോടെ നിയന്ത്രണം വിട്ട് ഡിവൈഡറും തകര്‍ത്ത് എതിര്‍വശത്തെ കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.

Idea star singer Roshan injured car accident, Kannur, News, Local-News, Singer, Accident, Injured, Hospital, Treatment, Police, Natives, Kerala

കടകള്‍ തുറക്കാത്ത സമയമായതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ മലക്കം മറിഞ്ഞു. കാര്‍ മട്ടന്നൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോകുകയായിരുന്നു.

 Idea star singer Roshan injured car accident, Kannur, News, Local-News, Singer, Accident, Injured, Hospital, Treatment, Police, Natives, Kerala

ബസുകള്‍ നിര്‍ത്തുന്നതിന് വേണ്ടി റോഡില്‍ അശാസ്ത്രീയമായി നിര്‍മിച്ച താഴ്ചയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.

 Idea star singer Roshan injured car accident, Kannur, News, Local-News, Singer, Accident, Injured, Hospital, Treatment, Police, Natives, Kerala

രാത്രിയില്‍ ഈ കുഴി ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍ പെടാത്തതിനാല്‍ ഇവിടെ വാഹനാപകടങ്ങള്‍ പതിവാണ്. ഗുരുതരമായി പരിക്കേറ്റ റോഷന്‍ ചാല മിംമ്‌സ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടം നടന്നയുടന്‍ എത്തിയ പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

 Idea star singer Roshan injured car accident, Kannur, News, Local-News, Singer, Accident, Injured, Hospital, Treatment, Police, Natives, Kerala

Keywords: Idea star singer Roshan injured car accident, Kannur, News, Local-News, Singer, Accident, Injured, Hospital, Treatment, Police, Natives, Kerala.
Previous Post Next Post