Follow KVARTHA on Google news Follow Us!
ad

കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയ വീഡിയോ ടൂടോക്ക് വീണ്ടും പ്ലേ സ്റ്റോറില്‍ നിന്ന് പുറത്തായി

കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയ വീഡിയോDubai, News, Business, Technology, Gulf, World, Application, Internet,
ദുബൈ: (www.kvartha.com 16.02.2020) കുറഞ്ഞകാലം കൊണ്ട് പ്രവാസികള്‍ക്ക് പ്രിയങ്കരമായി മാറിയ വീഡിയോ കോളിങ് ആപ്ലിക്കേഷന്‍ ടൂടോക്ക് വീണ്ടും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് പുറത്തായി. നേരത്തെ പ്ലേ സ്റ്റോറില്‍ നിന്ന് ഒരുതവണ നീക്കം ചെയ്ത ടൂടോക്ക് ജനുവരി ആദ്യം തിരിച്ചെത്തിയിരുന്നു. എന്നാല്‍ ഒരു മാസത്തിന് ശേഷം വീണ്ടും ആപ്ലിക്കേഷനെ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യുകയായിരുന്നു. ഗൂഗിള്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

എന്നാല്‍ രണ്ടാമതും ടൂടോക്ക് നീക്കം ചെയ്യാനുള്ള കാരണം ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല. ടൂടോക്ക് വിവരങ്ങള്‍ ചോര്‍ത്തുന്ന ആപ്ലിക്കേഷനാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയായിരുന്നു ഡിസംബറില്‍ ടൂടോക്കിനെ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും കമ്പനികള്‍ പുറത്താക്കിയത്. പിന്നീട് പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് ടൂടോക്ക് നിര്‍മാതാക്കള്‍ അറിയിച്ചതിന് പിന്നാലെ ആപ്ലിക്കേഷന്‍ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുകയും ചെയ്തു.

Google Removes Alleged Spying App ToTok From the Play Store Again, Dubai, News, Business, Technology, Gulf, World, Application, Internet

നേരത്തെ പ്ലേ സ്റ്റോറില്‍ നിന്നും ആപ് സ്റ്റോറില്‍ നിന്നും ടൂടോക്ക് ഒഴിവാക്കിയതിന് പിന്നാലെ തങ്ങളുടെ വെബ്‌സൈറ്റ് വഴി ആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കമ്പനി സൗകര്യമൊരുക്കിയിരുന്നു. ഇതിനുപുറമെ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുടെ ആപ്ലിക്കേഷന്‍ വഴിയും ടൂടോക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ അന്ന് സൗകര്യമുണ്ടായിരുന്നു.

പ്രത്യേക ഇന്റര്‍നെറ്റ് പാക്കേജോ, വി പി എന്‍ പോലുള്ള സംവിധാനങ്ങളോ ഇല്ലാതെയും പണമടയ്ക്കാതെയും വീഡിയോ കോള്‍ ചെയ്യാനാവുമെന്നതാണ് ടൂടോക്കിന്റെ സവിശേഷത. മെസേജ് ചെയ്യാനും 20 പേര്‍ വരെ ഉള്‍ക്കൊള്ളുന്ന കോണ്‍ഫറന്‍സ് കോളുകള്‍ക്കും ഇതില്‍ സൗകര്യമുണ്ട്.

മാസങ്ങള്‍ക്ക് മുന്‍പ് ടൂടോക്ക് യുഎഇയില്‍ ലഭ്യമായിത്തുടങ്ങിയപ്പോള്‍ തന്നെ പലരും, അതുവരെ പണം നല്‍കി ഉപയോഗിച്ചിരുന്ന മറ്റ് ആപ്പുകള്‍ ഒഴിവാക്കാന്‍ തുടങ്ങി. കുറഞ്ഞത് 50 ദിര്‍ഹം സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജും ഇതിന് പുറമെ ഇന്റര്‍നെറ്റ് ഉപയോഗ ചാര്‍ജും നല്‍കിയായിരുന്നു നേരത്തെയുണ്ടായിരുന്ന ബോട്ടിം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ സേവനം നല്‍കിക്കൊണ്ടിരുന്നത്. എന്നാല്‍ പ്രത്യേക ഇന്റര്‍നെറ്റ് കോളിങ് പ്ലാനുകളൊന്നും ആവശ്യമില്ലാതെയാണ് ടൂടോക്ക് പ്രവര്‍ത്തിക്കുന്നത്.

Keywords: Google Removes Alleged Spying App ToTok From the Play Store Again, Dubai, News, Business, Technology, Gulf, World, Application, Internet.