Follow KVARTHA on Google news Follow Us!
ad

ദുബൈയില്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് ഇ-സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്; അപകടത്തിന് കാരണം അലക്ഷ്യമായി റോഡിനു കുറുകെ കടന്നത്

ദുബൈയില്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് ഇ-സ്‌കൂട്ടര്‍ യാത്രക്കാരിക്ക് News, Gulf, World, Accident, Injured, Passenger, Study,
ദുബൈ: (www.kvartha.com 15.02.2020) ദുബൈയില്‍ ടാക്‌സിയുമായി കൂട്ടിയിടിച്ച് ഇ-സ്‌കൂട്ടര്‍ യാത്രക്കാരിക്ക് പരിക്ക്. അല്‍ഖൂസ് അല്‍ സര്‍കാല്‍ അവന്യുയില്‍ വ്യാഴാഴ്ച സന്ധ്യയോടെയായിരുന്നു അപകടം. അലക്ഷ്യമായി റോഡിനു കുറുകെ കടന്നതാണ് അപകടകാരണമായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. സംഭവ സമയത്ത് ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. പരിക്ക് സാരമുള്ളതാണെന്നാണ് വിവരം.

ദുബൈയില്‍ ഇ-സ്‌കൂട്ടര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോള്‍ വര്‍ധിച്ചുവരികയാണ്. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പലരും അത് പാലിക്കാന്‍ തയ്യാറാകുന്നുമില്ല. കാല്‍നടയാത്രക്കാര്‍ക്ക് ഭീഷണി സൃഷ്ടിക്കുന്നതു കണക്കിലെടുത്താണ് ആര്‍ടിഎ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

E-scooter rider bloodied after collision with taxi in Dubai, News, Gulf, World, Accident, Injured, Passenger, Study

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് പ്രത്യേക പാതകളില്ലാത്തതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നതെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്തി ഭാവി നടപടികള്‍ക്കു രൂപം നല്‍കും. താമസ കേന്ദ്രങ്ങളിലും മറ്റും ഇവയ്ക്കു നേരത്തെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

Keywords: E-scooter rider bloodied after collision with taxi in Dubai, News, Gulf, World, Accident, Injured, Passenger, Study.