Follow KVARTHA on Google news Follow Us!
ad

വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്

വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ Dubai, News, Police, Abu Dhabi, Punishment, Health, Health & Fitness, Food, Gulf, World,
ദുബൈ: (www.kvartha.com 16.02.2020) വാഹനങ്ങളില്‍ നിന്നു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ പിടികൂടാന്‍ കര്‍ശന നടപടിയുമായി അബൂദബി പൊലീസ്. ഇതിന്റെ ഭാഗമായി എല്ലാ എമിറേറ്റുകളിലും നിരീക്ഷണം ശക്തമാക്കും. നിയമലംഘകര്‍ക്കു 1,000 ദിര്‍ഹം പിഴയും ലൈസന്‍സില്‍ ആറു ബ്ലാക് പോയിന്റുമാണു ശിക്ഷ. സിഗരറ്റ് കുറ്റിയോ ടിഷ്യൂ പേപ്പറോ വലിച്ചെറിഞ്ഞാല്‍ പോലും ശിക്ഷ ബാധകമാണ്. നിയമം ലംഘിച്ച 355 പേരെ കഴിഞ്ഞവര്‍ഷം പിടികൂടിയതായി അബൂദബി പൊലീസ് അറിയിച്ചു.

മാലിന്യങ്ങള്‍ പൊതുനിരത്തുകളില്‍ വലിച്ചെറിയുന്നതുവഴി നഗരസൗന്ദര്യം ഇല്ലാതാക്കുന്നുവെന്ന് അബൂദബി ട്രാഫിക് ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ കേണല്‍ സെയ്ഫ് ഹമദ് അല്‍ സാബി പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കാനും നിര്‍മാര്‍ജനത്തിനും വിപുലമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Dh 1,000 fine, drivers were punished with six black points, Dubai, News, Police, Abu Dhabi, Punishment, Health, Health & Fitness, Food, Gulf, World

അലക്ഷ്യമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നത് ആരോഗ്യപ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞാല്‍ മുനിസിപ്പാലിറ്റി വക 500 ദിര്‍ഹം പിഴ വേറെയുമുണ്ടാകും. നിരീക്ഷണത്തിനായി കൂടുതല്‍ ഇന്‍സ്‌പെക്ടര്‍മാരെയും നിയമിച്ചിട്ടുണ്ട്.

കുറ്റക്കാര്‍ക്കുള്ള പിഴ ഇങ്ങനെ;

*പൊതുസ്ഥലങ്ങളില്‍ മൂത്രമൊഴിച്ചാല്‍ 500 ദിര്‍ഹമാണു പിഴ. ആവര്‍ത്തിച്ചാല്‍ 1000 ദിര്‍ഹം

*മുറുക്കിത്തുപ്പി പരിസരം വൃത്തികേടാക്കിയാല്‍ 500 മുതല്‍ 1,000 ദിര്‍ഹം വരെ

*ബസ് ഷെല്‍റ്ററുകളിലെ ഉറക്കം -300 ദിര്‍ഹം

*പൊതുവാഹനങ്ങളില്‍ ഭക്ഷണപാനീയങ്ങള്‍ ഉപയോഗിക്കുക -100 ദിര്‍ഹം

*ബാല്‍ക്കണികളില്‍ വസ്ത്രങ്ങള്‍ തൂക്കിയിടല്‍-500 മുതല്‍ 1500 ദിര്‍ഹം വരെ (ആദ്യതവണ മുന്നറിയിപ്പ് നല്‍കും. ആവര്‍ത്തിച്ചാലാണു പിഴ.

Keywords: Dh 1,000 fine, drivers were punished with six black points, Dubai, News, Police, Abu Dhabi, Punishment, Health, Health & Fitness, Food, Gulf, World.