ചാനല്‍ വഴി വി എസിനെതിരെ വ്യാജ വാര്‍ത്ത: ഡി ജി പിക്ക് പരാതി നല്‍കി

 


തിരുവനന്തപുരം : (www.kvartha.com 15.02.2020) ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് തീര്‍ത്തും അടിസ്ഥാനരഹിതമായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ ഡി ജി പിക്ക് പരാതി നല്‍കി. വി എസിന്റെ പ്രൈവറ്റ് സെക്രട്ടറി സി സുശീല്‍കുമാര്‍ ആണ് ഇതുസംബന്ധിച്ച് ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കിയത്.

ചാനല്‍ വഴി വി എസിനെതിരെ വ്യാജ വാര്‍ത്ത: ഡി ജി പിക്ക് പരാതി നല്‍കി

എം ഫ്ളിന്റ് മീഡിയ എന്ന ചാനല്‍വഴിയാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഫെബ്രുവരി 14നാണ് സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിച്ചത്.

Keywords:  Complaint filed to DGP over fake news about V S Achuthanandan, Thiruvananthapuram, News, Politics, Health, Health & Fitness, Complaint, V.S Achuthanandan, Channel, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia