വിവാഹ തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി;മണിക്കൂറുകള്‍ക്കകം മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി വരനും കുടുംബവും

തിരൂരങ്ങാടി: (www.kvartha.com 08.02.2020) വിവാഹ തലേന്ന് വധു കാമുകനൊപ്പം ഒളിച്ചോടി. മണിക്കൂറുകള്‍ക്കകം തന്നെ മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി വിവാഹം നടത്തി വരനും വീട്ടുകാരും. തിരൂരങ്ങാടി സ്വദേശിയും വെളിമുക്ക് സ്വദേശിനിയായ പെണ്‍കുട്ടിയും തമ്മില്‍ നടക്കേണ്ട വിവാഹമാണ് ഒളിച്ചോട്ടത്തെ തുടര്‍ന്ന് മുടങ്ങിയത്. വ്യാഴാഴ്ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ബുധനാഴ്ച പെണ്‍കുട്ടി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

Bride elopes with boyfriend, groom marries another girl, News, Local-News, Marriage, Eloped, Family, Police Station, Kerala

ഇരു വീട്ടിലും വിവാഹത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരുന്നു. വിവാഹം മുടങ്ങുമെന്ന അവസ്ഥ ആയതോടെ ഒടുവില്‍ യുവാവിന് കൊടിഞ്ഞി ചെറുപ്പാറയില്‍ നിന്നുള്ള പെണ്‍കുട്ടിയെ വധുവായി ലഭിച്ചു. ചെമ്മാട് ഓഡിറ്റോറിയത്തില്‍ വെച്ച് വിവാഹവും നടത്തി. ഒളിച്ചോടിയ വെളിമുക്ക് സ്വദേശിയായ പെണ്‍കുട്ടിയും കാമുകനും വെള്ളിയാഴ്ച സ്റ്റേഷനില്‍ ഹാജരായി.

Keywords: Bride elopes with boyfriend, groom marries another girl, News, Local-News, Marriage, Eloped, Family, Police Station, Kerala.
Previous Post Next Post