Follow KVARTHA on Google news Follow Us!
ad

കെജ് രിവാള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങില്‍ പങ്കെടുക്കാതെ മാറിനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ അരവിന്ദ് New Delhi, News, Politics, Trending, Election, Narendra Modi, Minister, Chief Minister, National,
ന്യൂഡെല്‍ഹി: (www.kvartha.com 16.02.2020) ഡെല്‍ഹി തെരഞ്ഞെടുപ്പില്‍ ഹാട്രിക് വിജയം നേടിയ അരവിന്ദ്  കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാംലീല മൈതാനിയില്‍ രാവിലെ പത്തുമണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്.

ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
അതേസമയം ക്ഷണിച്ചിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുത്തില്ല. കെജ് രിവാളിനെ മുഖ്യമന്ത്രിയായും ആറു മന്ത്രിമാരെയും രാഷ്ട്രപതി രാം നാഥ് കോവിന്ദ് ശനിയാഴ്ച നിയമിച്ചിരുന്നു.

Arvind Kejriwal 3.0 Starts Today With Oath At Ramlila Maidan: 10 Points, New Delhi, News, Politics, Trending, Election, Narendra Modi, Minister, Chief Minister, National

കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സത്യേന്ദിര്‍ ജയിന്‍, ഗോപാല്‍ റായ്, കൈലാഷ് ഗെലോട്, ഇമ്രാന്‍ ഹുസൈന്‍, രാജേന്ദ്ര ഗൗദം എന്നിവരാണ് ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ചടങ്ങിലേക്ക് മറ്റു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കു ക്ഷണമില്ല.

കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിച്ച ഡെല്‍ഹിക്കാര്‍ക്ക് വേണ്ടിയുള്ള ചടങ്ങാണ് നടക്കുന്നതെന്നും ഡെല്‍ഹിയിലെ ഏഴ് എം പിമാരെയും പുതുതായി തിരഞ്ഞെടുക്കപ്പെട്ട എട്ട് ബി ജെ പി എം എല്‍ എമാരെയും ചടങ്ങിലേക്ക് ക്ഷണിച്ചതായും ആംആദ്മി നേതാവ് ഗോപാല്‍ റായ് അറിയിച്ചു.

ചടങ്ങിലേക്ക് ഡെല്‍ഹിയിലെ ജനങ്ങളെ ക്ഷണിക്കുന്നതായി മനീഷ് സിസോദിയയും പറഞ്ഞു. രാം ലീലയിലെ വേദിയില്‍ കെജ്‌രിവാളിനൊപ്പം ഡെല്‍ഹിയുടെ എല്ലാ മേഖലകളെയും പ്രതിനിധീകരിച്ച് അമ്പത് പേരുണ്ടാവും. 

അതില്‍ അധ്യാപകര്‍, വിദ്യാര്‍ഥികള്‍, നിര്‍മാണ തൊഴിലാളികള്‍, ബസ് ഡ്രൈവര്‍മാര്‍, ഓട്ടോ തൊഴിലാളികള്‍, മെട്രോ ജീവനക്കാര്‍, ഡോക്ടര്‍മാര്‍ എന്നിങ്ങനെ എല്ലാ മേഖലയില്‍ നിന്നുമുള്ള പ്രതിനിധികളാണുണ്ടാവുക. എഴുപതില്‍ അറുപത്തിരണ്ട് സീറ്റ് നേടിയാണ് ആം ആദ്മി പാര്‍ട്ടി അധികാരം നിലനിറുത്തിയത്.

Keywords: Arvind Kejriwal 3.0 Starts Today With Oath At Ramlila Maidan: 10 Points, New Delhi, News, Politics, Trending, Election, Narendra Modi, Minister, Chief Minister, National.