Follow KVARTHA on Google news Follow Us!
ad

തലസ്ഥാന റോഡുകളില്‍ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍ വാഹനം പൂര്‍ണമായും നിര്‍ത്തണമെന്നു അബൂദബി പൊലീസ്

തലസ്ഥാന റോഡുകളില്‍ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍ വാഹനം പൂര്‍ണമായുംAbu Dhabi, News, Gulf, World, Police, Warning, Accident, Vehicles,
അബൂദബി: (www.kvartha.com 16.02.2020) തലസ്ഥാന റോഡുകളില്‍ സ്റ്റോപ് ബോര്‍ഡ് കണ്ടാല്‍ വാഹനം പൂര്‍ണമായും നിര്‍ത്തണമെന്നു അബൂദബി പൊലീസ്. റൗണ്ട് എബൗട്ടുകളിലേക്കും പ്രധാന പാതകളിലേക്കും പ്രവേശിക്കുന്ന വാഹനങ്ങള്‍ നിര്‍ത്തിയശേഷമാണ് മുന്നോട്ടെടുക്കേണ്ടത്.

ഗുരുതര അപകടങ്ങള്‍ക്ക് കാരണമാകാമെന്നതിനാല്‍ വിഡിയോ ദൃശ്യങ്ങളിലൂടെയാണു പൊലീസ് ജനങ്ങളെ ഇക്കാര്യം ബോധവല്‍ക്കരിക്കുന്നത്. സ്റ്റോപ് ബോര്‍ഡ് കണ്ടിട്ടും വാഹനം മുന്നോട്ടെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തും.

Abu Dhabi Police warning for drivers, Abu Dhabi, News, Gulf, World, Police, Warning, Accident, Vehicles

പ്രധാന പാതകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കടന്നു പോകാന്‍ മതിയായ സാവകാശം നല്‍കണം. ധൃതിയില്‍ കടന്നു പോകുന്ന വാഹനങ്ങള്‍ അപകടങ്ങള്‍ക്ക് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി.

Keywords: Abu Dhabi Police warning for drivers, Abu Dhabi, News, Gulf, World, Police, Warning, Accident, Vehicles.