Follow KVARTHA on Google news Follow Us!
ad

വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടിക്ക് സര്‍പ്രൈസ് നല്‍കാനായി ബംഗളൂരുവില്‍ നിന്നും തിരിച്ചു; എന്നാല്‍ സനൂപിന്റെ ആ യാത്ര അന്ത്യ യാത്രയായി; അവിനാശി അപകടത്തില്‍ മരിച്ചവരില്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവും

കോയമ്പത്തൂരിലെ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസും കണ്ടെയ്‌നര്‍Kannur, News, Trending, Accident, Accidental Death, Injured, Passengers, Family, Parents, Kerala,
കണ്ണൂര്‍: (www.kvartha.com 21.02.2020) കോയമ്പത്തൂരിലെ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസും കണ്ടെയ്‌നര്‍ ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് മരണപ്പെട്ട 19 ബസ് യാത്രക്കാരില്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ യുവാവും.

ബംഗളൂരില്‍ സോഫ്ട് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന പയ്യന്നൂര്‍ കാനത്തെ എന്‍ വി സനൂപാ (28)ണ് കെല്ലപ്പെട്ടത്. അപകട വിവരമറിഞ്ഞ് ബസിലുള്ള മരിച്ചവരുടെ ലിസ്റ്റ് പുറത്തുവിട്ടപ്പോള്‍ അതില്‍ തങ്ങളുടെ മകന്‍ ഉണ്ടാവരുതേ എന്നായിരുന്നു സനൂപിന്റെ കുടുംബത്തിന്റെ പ്രാര്‍ത്ഥന. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.

A terrible surprise for family, Sanoop's fiancee, Kannur, News, Trending, Accident, Accidental Death, Injured, Passengers, Family, Parents, Kerala

കഴിഞ്ഞ മൂന്നുവര്‍ഷമായി സനൂപ് ബംഗളൂരുവില്‍ ജോലി ചെയ്യുന്നു. നീലേശ്വരം സ്വദേശിനിയായ പെണ്‍കുട്ടിയുമായി അടുത്തമാസം സനൂപിന്റെ വിവാഹം നടത്താന്‍ വീട്ടുകാര്‍ തീരുമാനിച്ചിരിക്കയായിരുന്നു.

വിവാഹം കഴിക്കാന്‍ പോകുന്ന കൊച്ചിയില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയെ കാണാന്‍ കൂടിയാണ് സനൂപ് കഴിഞ്ഞദിവസം ബംഗളൂരുവില്‍ നിന്നും യാത്ര തിരിച്ചത്. പെണ്‍കുട്ടിക്ക് സര്‍പ്രൈസ് നല്‍കുകയായിരുന്നു സനൂപിന്റെ ലക്ഷ്യം. വീട്ടിലേക്ക് പോകുന്ന വഴിയില്‍ കൊച്ചിയില്‍ ഇറങ്ങി പെണ്‍കുട്ടിയെ കണ്ട് വെള്ളിയാഴ്ച രാവിലെ വീട്ടിലെത്തുക എന്നതായിരുന്നു സനൂപിന്റെ യാത്രയുടെ ലക്ഷ്യം.

പയ്യന്നൂര്‍ നഗരത്തിലെ ഓട്ടോ ഡ്രൈവറായ ചന്ദ്രനാണ് സനൂപിന്റെ പിതാവ്. ശ്യാമളയാണ് അമ്മ. സഹോദരന്‍ രാഹുല്‍, സഹോദരി സബിന. മൃതദേഹം നാട്ടിലെത്തിക്കാനായി ബന്ധുക്കള്‍ കോയമ്പത്തൂരിലേക്ക് തിരിച്ചിട്ടുണ്ട്.

അപകടത്തില്‍ മരിച്ച 19 പേരില്‍ ഏഴുപേര്‍ എറണാകുളം ജില്ലക്കാരാണ്. വോള്‍വോ ബസിന്റെ ഡ്രൈവര്‍ പെരുമ്പാവൂര്‍ സ്വദേശി ഗിരീഷ് (45), ഡ്രൈവര്‍ കം കണ്ടക്ടര്‍ ആരക്കുന്നം സ്വദേശി ബൈജു (47), പോണേക്കര സ്വദേശി ഐശ്വര്യ (28), തൃപ്പൂണിത്തുറ സ്വദേശി ടി ജി ഗോപിക (23), അങ്കമാലി സ്വദേശി എംസി കെ മാത്യു (34), തുറവൂര്‍ സ്വദേശി ജിസ്മോന്‍ ഷൈജു (24), തിരുവാങ്കുളം സ്വദേശി ശിവശങ്കരന്‍ (27) എന്നിവരാണ് മരിച്ചത്.

ബസിലെ റിസര്‍വേഷന്‍ ചാര്‍ട്ടുപ്രകാരം ബംഗളൂരുവില്‍നിന്ന് യാത്ര ചെയ്ത 48 പേരില്‍ 25 പേരും എറണാകുളം ജില്ലക്കാരാണ്. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന എറണാകുളം ഡിപ്പോയിലെ രണ്ടു മള്‍ട്ടി ആക്സില്‍ വോള്‍വോ ബസുകളിലൊന്നാണ് അപകടത്തില്‍പ്പെട്ടത്.

ആവശ്യത്തിന് റിസര്‍വേഷനില്ലാത്തതിനാല്‍ ഒരുദിവസം വൈകിയാണ് ബസ് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ടത്. ശിവരാത്രിയുടെ അവധിക്ക് ബംഗളൂരുവില്‍ നിന്ന് നാട്ടിലേക്ക് പോന്നവരാണ് ബസിലുണ്ടായിരുന്നവരില്‍ പലരും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരും വിദ്യാര്‍ഥികളുംവരെ ഉണ്ടായിരുന്നു.

പോണേക്കര സ്വദേശി ഐശ്വര്യ ബംഗളൂരുവില്‍ ഏണസ്റ്റ് ആന്‍ഡ് യങ് എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ്. ഔദ്യോഗികാവശ്യത്തിന് കൊച്ചിയിലേക്ക് വണ്ടി കയറിയ ഐശ്വര്യ കൊച്ചിയിലുള്ള മാതാപിതാക്കള്‍ക്കൊപ്പം രണ്ടുദിവസം ചെലവഴിക്കാനും തീരുമാനിച്ചിരുന്നു. ഭര്‍ത്താവ് ആശിനൊപ്പം ബംഗളൂരുവിലായിരുന്നു സ്ഥിരതാമസം.

തൃപ്പൂണിത്തുറ കണ്ണന്‍കുളങ്ങര സ്വദേശി ഗോപികയും ബംഗളൂരുവില്‍ ജോലി ചെയ്യുകയായിരുന്നു. മൂന്നുദിവസത്തെ അവധിക്ക് നാട്ടിലേക്ക് തിരിച്ചതാണ്. പതിവായി നാട്ടിലേക്ക് വരുന്ന ബസിലെ യാത്ര, ബംഗളൂരുവില്‍ മൈന്‍ഡ് ട്രീ എന്ന ഐടി സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അങ്കമാലി സ്വദേശി എംസി കെ മാത്യുവിന്റെ അവസാനയാത്രയാവുകയായിരുന്നു.

തുറവൂര്‍ സ്വദേശി ജിസ്മോന്‍ ഷാജു ബംഗളൂരുവിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങുകയായിരുന്നു. ബംഗളൂരുവില്‍ ഐടി കമ്പനിയില്‍ ജോലി ചെയ്തിരുന്ന തിരുവാങ്കുളം സ്വദേശി പി ശിവശങ്കരനും അവധിക്ക് നാട്ടിലേക്ക് വന്നതാണ് അവസാനയാത്രയായത്.

Keywords: A terrible surprise for family, Sanoop's fiancee, Kannur, News, Trending, Accident, Accidental Death, Injured, Passengers, Family, Parents, Kerala.