ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍

 


കണ്ണൂര്‍: (www.kvartha.com 17.01.2020) ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിനെ കണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട രണ്ട് വാക്കുകള്‍ മാത്രം ശരീരത്തില്‍ എഴുതിവച്ച് വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് പ്രതിയെ ആറു മാസങ്ങള്‍ക്ക് ശേഷം കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ കീഴ്ത്തള്ളി ഓവുപാലത്തിന് സമീപത്തെ അരവിന്ദത്തില്‍ പി ജിതിന്‍ (29) എന്ന യുവാവിനെയാണ് ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപ്പൊയ്‌ലിന്റെയും എസ് ഐ ബാവിഷിന്റെയും നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

ഫെയ്‌സ് ബുക്കിലൂടെ പരിചയപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്ത സംഭവം; യുവാവ് അറസ്റ്റില്‍

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് വീട്ടമ്മ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഭര്‍ത്താവിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു. നല്ല നിലയില്‍ കുടുംബത്തോടൊപ്പം ജീവിച്ചിരുന്ന യുവതിയുടെ മരണ കാരണം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കണ്ണൂര്‍ ഡിവൈ.എസ്.പി പി പി സദാനന്ദന്റെ മേല്‍നോട്ടത്തില്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പ്പിക്കുകയായിരുന്നു.

ശരീരത്തില്‍ നിന്നും ലഭിച്ച രണ്ട് വാക്കുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഓണ്‍ലൈന്‍ ഗെയിമിനോട് സാമ്യമുണ്ടെന്ന് കണ്ടെത്തി. ഇതോടെയാണ് സോഷ്യല്‍ മീഡിയയില്‍ കൂടി സ്ത്രീകളെ പരിചയപ്പെട്ട് ചൂഷണം ചെയ്യുന്നതാകാം മരണ കാരണമെന്ന നിഗമനത്തില്‍ എത്തിയത്.

തുടര്‍ന്ന് അത്തരം കേസുകളിലെ പ്രതികളെ നിരീക്ഷിക്കുകയും സൈബര്‍ സെല്‍ ടീം കണ്‍ട്രോളര്‍ ശ്രീജിത്ത് നല്‍കുന്ന ഡാറ്റ സോഴ്സ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തി പ്രതിയിലേക്ക് എത്തുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ചായിരുന്നു തട്ടിപ്പ്. വീട്ടമ്മമാരെ കബളിപ്പിക്കാന്‍ കാവ്യ, നീതു, ശരത്, മോഹന്‍, ജിത്തു തുടങ്ങി നിരവധി പേരിലാണ് അക്കൗണ്ടുകള്‍ നിര്‍മിച്ചത്.

സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സഞ്ജയ് കണ്ണാടിപ്പറമ്പ്, വനിതാ ഓഫീസര്‍ ഗിരിജ, വിജേഷ്, ഷിന്‍ജു എന്നിവരായിരുന്നു പ്രത്യേക അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയുടെ പേരില്‍ മുന്‍പും സമാന പരാതികള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി പ്രതിയെ റിമാന്‍ഡ് ചെയ്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Youth arrested for motivating woman to suicide,Kannur, News, Local-News, Suicide, Facebook, Police, Kerala, Arrested.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia