SWISS-TOWER 24/07/2023

മലപ്പുറത്ത് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കന്‍ഡക്ടര്‍ക്കൊപ്പം കാമുകി ഒളിച്ചോടി; കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി ഒടുവില്‍ അറസ്റ്റില്‍

 


ADVERTISEMENT


മലപ്പുറം: (www.kvartha.com 28.01.2020) ഒരാഴ്ച്ച മാത്രം പരിചയമുള്ള ബസ് കന്‍ഡക്ടര്‍ക്കൊപ്പം കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയെയും കാമുകനെയും പോലീസ് പിടികൂടി. വഴിക്കടവ് വള്ളിക്കാട് വെട്ടിപ്പറമ്പില്‍ ലിസ (23) കണ്ണൂര്‍ ഇരിട്ടി അയ്യംകുന്ന് ചേലക്കുന്നേല്‍ ജിനീഷ് (31) എന്നിവരാണ് പിടിയിലായത്.

വഴിക്കടവ് കോഴിക്കോട് റൂട്ടിലോടുന്ന മൊണാലിസ ബസിലെ കണ്ടക്ടറാണ് ജിനീഷ്. മമ്പാട് സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റായിരുന്ന ലിസ ഈ ബസിലാണ് രാവിലെ യാത്ര ചെയ്തിരുന്നത്. ഒരാഴ്ചത്തെ പരിചയം മാത്രമുള്ള ഇരുവരും തമ്മില്‍ ടെലിഫോണ്‍ നമ്പര്‍ കൈമാറിയിരുന്നു. അങ്ങനെയാണ് ബന്ധം വളര്‍ന്നത്.

പതിനൊന്നുമാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ചായിരുന്നു ഒളിച്ചോട്ടം. ഭര്‍ത്താവിന്റെ പരാതിയില്‍ വഴിക്കടവ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരെയും ഇരിട്ടിയില്‍നിന്നും കസ്റ്റഡിയിലെടുത്തത്.

മലപ്പുറത്ത് ഒരാഴ്ച മാത്രം പരിചയമുള്ള ബസ് കന്‍ഡക്ടര്‍ക്കൊപ്പം കാമുകി ഒളിച്ചോടി; കൈക്കുഞ്ഞിനെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവതി ഒടുവില്‍ അറസ്റ്റില്‍

കുഞ്ഞിനെ ഉപേക്ഷിച്ച് പോയതിന് ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലമ്പൂര്‍ കോടതി രണ്ടുപേരെയും റിമാന്‍ഡ് ചെയ്തു.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി. ബഷീര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസിര്‍ വിജിത, ശ്രീജ എസ്.നായര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.

Keywords:  News, Kerala, Love, Youth, Arrested, Police, Husband, Baby, Wife Eloped with Lover in Malappuram Vazhikkadavu
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia