» » » » » » » » » തിരുമുടിക്ക് തീപിടിച്ചു; തെയ്യം കലാകാരന് പൊള്ളലേറ്റു

കണ്ണൂര്‍: (www.kvartha.com 14/01/2020)  കൂത്തുപറമ്പ് നഗരത്തിനടുത്തെ കോവൂരില്‍ തെയ്യം കെട്ടിയാടുന്നതിനിടയില്‍ തിരുമുടിക്ക് തീ പിടിച്ച് തെയ്യം കലാകാരന് ഗുരുതരമായി പൊള്ളലേറ്റു. കോവൂര്‍ കാപ്പുമ്മല്‍ തണ്ട്യാന്‍ മീപ്പുര ക്ഷേത്രത്തില്‍ മണത്തണ ഭഗവതിയുടെ തെയ്യം കെട്ടിയാടിയ കലാകാരനാണ് പൊള്ളലേറ്റത്.

പൊള്ളലേറ്റ തെയ്യം കലാകാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെയ്യം കെട്ടിയാടുന്നതിനിടയില്‍ ക്ഷേത്രത്തിന് മുന്നില്‍ കത്തിച്ചിരുന്ന നിലവിളക്കില്‍ നിന്നാണ് തിരുമുടിക്ക് തീ പിടിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തീ പെട്ടെന്ന് അണച്ചത് വന്‍ ദുരന്തമൊഴിവാക്കി. പൊള്ളലേറ്റ തെയ്യംകലാകാരന്‍ അപകടനില തരണം ചെയ്തുവെന്ന് ബന്ധുക്കള്‍ അറിയിച്ചു.


Keywords: Kerala, Kannur, News, Injured, Burnt, Fire, hospital, Theyyam artist injured after burnt

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal