വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി ടി പി സെന്‍കുമാര്‍

വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമ പ്രവര്‍ത്തകനോട് തട്ടിക്കയറി ടി പി സെന്‍കുമാര്‍

തിരുവനന്തപുരം: (www.kvartha.com 16.01.2020) എസ് എന്‍ ഡി പിയ്ക്കുള്ളിലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടിയുള്ള വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി ടി പി സെന്‍കുമാര്‍.

ചെന്നിത്തലയും സെന്‍കുമാറും തമ്മിലുള്ള വാക്പോരിനെ കുറിച്ച് ചോദിച്ചതാണ് സെന്‍കുമാറിനെ ക്ഷുഭിതനാക്കിയത്. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനു നേരെ നിങ്ങളുടെ പേരെന്താണ്, നിങ്ങള്‍ എവിടുത്തെ മാധ്യമപ്രവര്‍ത്തകനാണ് എന്നൊക്കെ ചോദിച്ചുകൊണ്ടായിരുന്നു സെന്‍കുമാറിന്റെ ക്ഷോഭം.

T P Senkumar shout journalist while press meet, Thiruvananthapuram, News, Politics, Controversy, Media, Press meet, Kerala

ഇതിനിടെ സെന്‍കുമാറിനും സുഭാഷ് വാസുവിനും ഒപ്പം എത്തിയവര്‍ മാധ്യപ്രവര്‍ത്തകനെ പുറത്താക്കാന്‍ ശ്രമിച്ചതോടെ മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെടുകയും അത് തര്‍ക്കത്തില്‍ കലാശിക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: T P Senkumar shout journalist while press meet, Thiruvananthapuram, News, Politics, Controversy, Media, Press meet, Kerala.
ad