Follow KVARTHA on Google news Follow Us!
ad

സര്‍വ്വ മംഗള പുരസ്‌കാരം മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന്

Kerala, Kannur, News, BJP, Award, Press meet, Sarva Mangala award for BJP leader PP Mukundan ഈ വര്‍ഷത്തെ സര്‍വ്വമംഗള പുരസ്‌കാരം മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന് സമര്‍പ്പിക്കും. 17 വര്‍ഷത്തിലേറെയായി സേവനരംഗത്ത് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വേറിട്ട വ്യക്തികളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രൊഫ. ടി.
കണ്ണൂര്‍: (www.kvartha.com 30/01/2020)   ഈ വര്‍ഷത്തെ സര്‍വ്വമംഗള പുരസ്‌കാരം മുതിര്‍ന്ന ബി ജെ പി നേതാവ് പി പി മുകുന്ദന് സമര്‍പ്പിക്കും. 17 വര്‍ഷത്തിലേറെയായി സേവനരംഗത്ത് കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വരുന്ന സര്‍വ്വമംഗള ചാരിറ്റബിള്‍ ട്രസ്റ്റ് വേറിട്ട വ്യക്തികളെ ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ പ്രൊഫ. ടി. ലക്ഷ്മണന്‍ സ്മാരക സര്‍വ്വമംഗള പുരസ്‌കാരമാണ് ഫെബ്രുവരി ഒന്നിന് നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ മണത്തണസ്വദേശി കൂടിയായ പി പി മുകുന്ദന് സമര്‍പ്പിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വൈകുന്നേരം അഞ്ചു മണിക്ക് കണ്ണൂര്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ഹാളില്‍ സ്വാഗതസംഘാധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് കെ.പി ജ്യോതീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ ചിന്മയ മിഷന്‍ കേരള ചീഫ് സ്വാമി വിവിക്താനന്ദ സരസ്വതി പരിപാടി ഉദ്ഘാടനം ചെയ്യും. ആര്‍.എസ്.എസ്. മുന്‍ അഖില ഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്‍ ഹരി പുരസ്‌കാര സമര്‍പ്പണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാണം നടത്തും. ആര്‍.എസ്.എസ്. പ്രാന്തസഹസംഘചാലക്ക് അഡ്വ. കെ.കെ. ബലറാം, കണ്ണൂര്‍ വിഭാഗ് സംഘചാലക്ക് സി.ചന്ദ്രശേഖര്‍, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം പി. ജനാര്‍ദന്‍, പുരസ്‌കാര നിര്‍ണായ സമിതി ചെയര്‍മാന്‍ എ. ദാമോദരന്‍ എന്നിവര്‍ ആശംസകള്‍ നേരും. ട്രസ്റ്റ് പ്രസിഡണ്ട് രവീന്ദ്രനാഥ് ചേലേരി സ്വാഗതവും സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ടി മധുസൂദനന്‍ നന്ദിയും പറയും. പി.പി. മുകുന്ദന്‍ മറുപടി പ്രസംഗം നടത്തും.

പതിനൊന്നായിരത്തി ഒരുനൂറ്റി പതിനൊന്ന് രൂപയും, ശ്രീകൃഷ്ണ വിഗ്രഹവും, പൊന്നാടയും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
ട്രസ്റ്റ് പ്രസിഡണ്ട് പി.വി. രവീന്ദ്രനാഥ്, സെക്രട്ടറി പി.ടി. രമേശ്, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം.ടി. മധുസൂദനന്‍, പുരസ്‌കാര നിര്‍ണ്ണായക സമിതി ചെയര്‍മാന്‍ എ. ദാമേദരന്‍, ശ്രീ മുകാബിംക ബാലികസദനം അധ്യക്ഷന്‍ കെ.പി. രാജീവ് തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


Keywords: Kerala, Kannur, News, BJP, Award, Press meet, Sarva Mangala award for BJP leader PP Mukundan