Follow KVARTHA on Google news Follow Us!
ad

കൊറോണയാണോ എന്നുപോലും ഉറപ്പില്ല; മരിച്ചുകിടക്കുന്നവരെ മൈന്‍ഡ് ചെയ്യാതെ വുഹാന്‍ തെരുവ്

ചൈനയിലെ വുഹാന്‍ നിരത്തില്‍ അഞ്ജാത മൃതദേഹം കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ യാത്രകാരന്‍. കയ്യില്‍ ക്യാരി ബാഗുമായി മരിച്ചു വീണുകിടക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു News, World, China, diseased, Dead, Dead Body, Police, Passenger, People are Collapsing Street due to Corona Virus
വുഹാന്‍: (www.kvartha.com 31.01.2020) ചൈനയിലെ വുഹാന്‍ നിരത്തില്‍ അഞ്ജാത മൃതദേഹം കണ്ടിട്ടും തിരിഞ്ഞ് നോക്കാതെ യാത്രകാരന്‍. കയ്യില്‍ ക്യാരി ബാഗുമായി മരിച്ചു വീണുകിടക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നുപോലുമില്ല യാത്രകാരന്‍. ഒടുവില്‍ പോലീസും ആരോഗ്യപ്രവര്‍ത്തകരും എത്തി മൃതദേഹം ബാഗുകളിലാക്കി സംഭവസ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.

കൊറോണ വൈറസ് ഭീകര താണ്ഡവമാടുന്ന ചൈനയിലെ വുഹാനിലെ തെരുവില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഭവമാണിത്. കൊറോണ വൈറസ് രോഗികളെ ചികിത്സിയ്ക്കുന്ന വുഹാനിലെ ആശുപത്രിക്ക് തൊട്ടടുത്താണ് ഇയാള്‍ മരിച്ചുവീണത്. ഏകദേശം അറുപത് വയസ് പ്രായം തോന്നിക്കും മൃതദേഹത്തിന്.

കൊറോണ ബാധിച്ചാണോ ഇയാളുടെ മരണമെന്ന് വ്യക്തമല്ല. പക്ഷേ നാട്ടുകാര്‍ കൊറോണ തന്നെയാണെന്ന് ഉറപ്പിച്ച് മൃതദേഹത്തിനടുത്തേക്ക് അടുക്കുന്നു പോലുമില്ല.

ഇതിനോടകം 213 പേര്‍ ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചിട്ടുണ്ട്. ഇതില്‍ 159 മരണങ്ങളും വുഹാനിലാണ്. കൊറോണ പൊട്ടിപ്പുറപ്പെടുന്നതുവരെ വുഹാന്‍ ജനത്തിരക്കേറിയ നഗരമായിരുന്നു. ഇപ്പോള്‍ ആളൊഴിഞ്ഞ തെരുവില്‍ വ്യാപാര സ്ഥാപനങ്ങളൊന്നും തുറക്കുന്നില്ല. ജനങ്ങള്‍ പുറത്തിറങ്ങുന്നത് പോലും അപൂര്‍വ്വമാണ്.

ഒരാള്‍ കണ്‍മുന്നില്‍ കിടന്ന് പിടഞ്ഞ് മരിച്ചാല്‍ പോലും കൊറോണയെ ഭയന്ന് ആരും ആരെയും സഹായിക്കാനെത്താത്ത ഭീകരാവസ്ഥയാണ് ചൈനയില്‍.

ആശുപത്രികളിലുടനീളം രോഗികളുടെ നീണ്ട നിരയാണ്. ഇതില്‍ രണ്ട് ദിവസമായി ഡോക്ടറെ കാണാന്‍ ക്യൂനില്‍ക്കുന്നവരുണ്ട്. പലരും വീട്ടില്‍ നിന്ന് കസേരയുമെടുത്താണ് ഡോക്ടറെ കാണാന്‍ എത്തിയിരിക്കുന്നത്. മറ്റൊരാള്‍ ഇരുന്ന കസേരയില്‍ പോലും ആരും ഇരിക്കാന്‍ തയ്യാറാകുന്നില്ല.

News, World, China, diseased, Dead, Dead Body, Police, Passenger, People are Collapsing Street due to Corona Virus

വുഹാന്‍ ഉള്‍പ്പെടെ കൊറോണ ബാധിച്ച പ്രദേശങ്ങളിലെല്ലാം ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഭൂരിഭാഗം പേരും അത്യാവശ കാര്യങ്ങള്‍ക്ക് നടന്നു പോകുകയൊ ഇരുചക്ര വാഹനങ്ങളെ ആശ്രയിക്കുകയോ ആണ് ചെയ്യുന്നത്.

വുഹാന്റെ തെരുവുകളിലൂടനീളം ആംബുലന്‍സുകള്‍ ചീറിപ്പായുന്ന കാഴ്ചയും സര്‍വ്വ സാധാരണമായിരിക്കുകയാണ്.

Keywords: News, World, China, diseased, Dead, Dead Body, Police, Passenger, People are Collapsing Street due to Corona Virus