കുടകരെ ക്ഷണിക്കാന്‍ കോമരത്തച്ഛന്‍ വനാന്തരങ്ങളിലൂടെ കാല്‍നട പ്രയാണമാരംഭിച്ചു; പയ്യാവൂര്‍ ഊട്ടുത്സവത്തിന് ഇക്കുറിയും വിപുലമായ ഒരുക്കങ്ങള്‍

 


ADVERTISEMENT

ചെറുപുഴ: (www.kvartha.com 30/01/2020)  കുടകരും മലയാളികളും ഒരേ മനസോടെ നടത്തുന്നപയ്യാവൂര്‍ ശിവക്ഷേത്രത്തിലെ ഊട്ടുത്സവത്തിനു മുന്നോടിയായി ഊട്ടറിയിക്കാന്‍ കോമരത്തച്ചന്‍ കുടകിലേക്കു പുറപ്പെട്ടു. കഴിഞ്ഞ ദിവസം വ്രതശുദ്ധിയോടെ പ്രാര്‍ത്ഥനാനിര്‍ഭരമായി ക്ഷേത്രം അധികൃതരും ഭക്തജനങ്ങളും ചേര്‍ന്നു കോമരത്തച്ചനെ യാത്രയാക്കി. പരമ്പരാഗത ആചാരങ്ങളോടെയാണു കോമരത്തച്ഛന്റെ കുടക് യാത്ര.

കാട്ടിലൂടെ കാല്‍നടയായി കുടകിലെത്തി അവിടുത്തെ മുണ്ടയോടന്‍, ബഹൂരിയന്‍ തറവാട്ടുകാരെയും കടിയത്ത് മൂവായിരത്തിനെയും ഊട്ട് അറിയിച്ചതിനു ശേഷമാണു മടങ്ങിയെത്തുക. ഉത്സവത്തിന്റെ ചെലവിനാവശ്യമായ അരി കാളപ്പുറത്ത് കുടകിലെ പതിനഞ്ചോളം ഗ്രാമങ്ങളില്‍ നിന്നാണു കൊണ്ടുവരിക. കോമരത്തച്ചന്റെ ക്ഷണപ്രകാരമാണു കുടകര്‍ കാളകളുമായി പയ്യാവുരിലേക്കു പുറപ്പെടുക. ഉത്സവാരംഭത്തിന്റെ തലേദിവസം കാളപ്പുറത്തു കൊണ്ടുവരുന്ന അരി കുടകര്‍ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്നതോടെ ഉത്സവത്തിന് തുടക്കമാകും.

  കുടകരെ ക്ഷണിക്കാന്‍ കോമരത്തച്ഛന്‍ വനാന്തരങ്ങളിലൂടെ കാല്‍നട പ്രയാണമാരംഭിച്ചു; പയ്യാവൂര്‍ ഊട്ടുത്സവത്തിന് ഇക്കുറിയും വിപുലമായ ഒരുക്കങ്ങള്‍

Keywords:  Kerala, Kannur, Payyannur, News, Temple, Preparation, Malayalee, Forest, Payyavur Uthsav; preparation started

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia