Follow KVARTHA on Google news Follow Us!
ad

ജാമിഅ മില്ലിയ്യ സംഘര്‍ഷത്തില്‍ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥി നീതി തേടി ഡെല്‍ഹി കോടതിയില്‍; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാവശ്യം

ജാമിഅ മില്ലിയ്യ സര്‍വകലാശാല കാമ്പസിനുള്ളില്‍ പൊലീസ് കടന്നു കയറി നടത്തിയ അക്രമത്തില്‍ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥി മിന്‍ഹാജുദ്ദിന്‍ നീതി തേടി ഡല്‍ഹി കോടതിയെ News, National, India, New Delhi, Student, Court, Necessary to Appoint a Special Investigation Team

ന്യൂഡെല്‍ഹി: (www.kvartha.com 31.01.2020) ജാമിഅ മില്ലിയ്യ സര്‍വകലാശാല കാമ്പസിനുള്ളില്‍ പൊലീസ് കടന്നു കയറി നടത്തിയ അക്രമത്തില്‍ കാഴ്ച നഷ്ടമായ വിദ്യാര്‍ത്ഥി മിന്‍ഹാജുദ്ദിന്‍ നീതി തേടി ഡല്‍ഹി കോടതിയെ സമീപിച്ചു. സംഭവം അന്വേഷിക്കാന്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നാണ് ആവശ്യം.

ജാമിയ അക്രമത്തിനിടെയാണ് മിന്‍ഹാജുദ്ദിന് കാഴ്ച നഷ്ടപ്പെട്ടത്. ഇതിന് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും പരാതിയില്‍ പറയുന്നു. സംഭവത്തിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം. ചികിത്സാ ചെലവ് വഹിക്കാനും യോഗ്യതയ്ക്ക് അനുസരിച്ച് സ്ഥിരമായ ജോലി നല്‍കാനും കേന്ദ്ര സര്‍ക്കാരിനും ഡല്‍ഹി സര്‍ക്കാരിനും പൊലീസിനും നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

News, National, India, New Delhi, Student, Court, Necessary to Appoint a Special Investigation Team

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണ ഡല്‍ഹിയിലെ ജാമിഅ മേഖലയില്‍ നടന്ന പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തിരുന്നു.

മിന്‍ഹാജുദ്ദീന്‍ ഉള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അന്നത്തെ പൊലീസ് ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.

Keywords: News, National, India, New Delhi, Student, Court, Necessary to Appoint a Special Investigation Team