Follow KVARTHA on Google news Follow Us!
ad

കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നാം ഘട്ടമായി 400 ബസുകള്‍ നിരത്തിലിറക്കും; യോഗ്യതയില്ലാതെ കെ എസ് ആര്‍ ടി സി തസ്തികകളില്‍ തുടരുന്നവരെ നീക്കാനും ഡയറക്ടര്‍ ബോര്‍ഡ് തീരുമാനം

മതിയായ യോഗ്യതയില്ലാതെ കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടിവ് തസ്തികകളില്‍ തുടരുന്നവരെ തല്‍സ്ഥാനത്തു നിന്ന് നീക്കാന്‍ ഡയറക്ടര്‍ Kerala, News, KSRTC, Director, KSRTC Director board decided to revert not qualified employees
തിരുവനന്തപുരം: (www.kvartha.com 31.01.2020) കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒന്നാം ഘട്ടമായി 400 ബസുകള്‍ നിരത്തിലിറക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചതായി കെ എസ് ആര്‍ ടി സി ഡയറക്ടര്‍ ടി കെ രാജന്‍ അറിയിച്ചു. ഇതുകൂടാതെ മതിയായ യോഗ്യതയില്ലാതെ കെ എസ് ആര്‍ ടി സി എക്‌സിക്യൂട്ടിവ് തസ്തികകളില്‍ തുടരുന്നവരെ തല്‍സ്ഥാനത്തു നിന്ന് നീക്കാനും തീരുമാനമായി. സര്‍ക്കാരില്‍ നിന്നും ഭരണസമിതിക്ക് ലഭിച്ച കത്തിനെത്തുടര്‍ന്നാണ് തീരുമാനമെടുത്തത്.

റഗുലേഷന്‍ പ്രകാരം റെഗുലര്‍ എം ബി എ ബിരുദം അനിവാര്യമായ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ തസ്തികയില്‍ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാതെ അനര്‍ഹമായി തുടരുന്ന എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെയാണ് നീക്കം ചെയ്യാന്‍ തീരുമാനമുണ്ടായിരിക്കുന്നത്. ഇവര്‍ക്കു പകരമായി സര്‍ക്കാരില്‍ നിന്നും ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരെ പോസ്റ്റ് ചെയ്യണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കാനും യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെയും പി എസ് സിയുടെയും ശുപാര്‍ശ അനുസരിച്ചുള്ള റെഗുലേഷന്‍ ഭരണസമിതി അംഗീകരിക്കുകയും സര്‍ക്കാരിലേക്ക് അയക്കുകയും ചെയ്യും. ശാരീരിക വൈകല്യമുള്ള ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള പദ്ധതി തയ്യാറാക്കാന്‍ സി എം ഡി എയെ ചുമതലപ്പെടുത്തി.




Keywords: Kerala, News, KSRTC, Director, KSRTC Director board decided to revert not qualified employees