» » » » » » » » » » » » കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്; ഖാസിം സുലൈമാനിയെ വധിച്ച് ട്രംപ് ട്വീറ്റ് ചെയ്തത് അമേരിക്കന്‍ പതാക; ഇറാഖിലെ യുഎസ് സൈനികത്താവളം ആക്രമിച്ചതിന് ശേഷം ഇറാന്‍ പതാക ട്വീറ്റ് ചെയ്ത് പട്ടാള ഉദ്യോഗസ്ഥന്റെ മറുപടി

ബാഗ്ദാദ്: (www.kvartha.com 08/01/2020) കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്. അമേരിക്കയുടെ ക്രൂരതകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഹമ്മുറാബിയുടെ തത്വം പ്രാവര്‍ത്തികമാക്കുകയാണ് ഇറാന്‍. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സൈദ് ജലീല്‍ ഇറാന്റെ ദേശീയ പതാക ട്വിറ്റ് ചെയ്തു.

ജനുവരി മൂന്നിന് ഇറാന്‍ സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രണത്തിലൂടെ വധിച്ചിരുന്നു. സുലൈമാനി ഉള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. ഇതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഫ്ളാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സൈദ് ജലീല്‍ ഇറാന്റെ ദേശീയ പതാക ട്വിറ്റ് ചെയ്തത്.


ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ബുധനാഴ്ച്ച പുലര്‍ച്ചെ 1:20നാണ് ഇറാന്‍ മിസൈലാക്രണം നടത്തിയത്. ഇറാന്റെ പട്ടാളമേധാവി ഖാസിം സുലൈമാനി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും പുലര്‍ച്ചെ 1:20നാണ്. തങ്ങളുടെ പട്ടാളമേധാവിയെ കൊലപ്പെടുത്തിയ അതേ സമയം ആക്രമണത്തിന് തെരഞ്ഞെടുത്തതിലൂടെ ഇറാന്റെ പ്രതികാരദാഹം എത്രത്തോളമാണെന്ന് ലോകം കാണ്ടിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Iraq, Iran, America, Clash, Flag, Trending, News, Gulf, Iranian official trolls Trump tweeting an image of Iran's flag after the country fires tens of ballistic missiles

About Kvartha Epsilon

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal