» » » » » » » » » » » എയ്ഡ്സ് രോഗിയും വിധവയുമായ 22 കാരിയെ ഓടുന്ന ട്രെയിനില്‍ വെച്ച് കൂട്ടബലാംത്സഗം ചെയ്തു, അവസാന സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയതോടെ കമ്പാര്‍ട്‌മെന്റുകള്‍ പരിശോധിക്കാനെത്തിയ റെയില്‍വെ പോലീസ് കണ്ടത്!

പട്‌ന:  (www.kvartha.com 22/01/2020)  എയ്ഡ്സ് രോഗിയും വിധവയുമായ യുവതിയെ ഓടുന്ന ട്രെയിനില്‍ വെച്ച് കൂട്ടബലാംത്സഗം ചെയ്തു. പട്ന-ഭഭുവാ ഇന്റര്‍സിറ്റി എക്സ്പ്രസിലാണ് സംഭവം. ഓടുന്ന ട്രെയിനില്‍ വെച്ച് രണ്ട് പേര്‍ ചേര്‍ന്ന് കൂട്ടബലാംത്സഗത്തിനിരയാക്കുകയായിരുന്നു. ബീഹാറിലെ ഗയയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി സെന്ററില്‍ എയ്ഡ്സ് രോഗത്തിന് ചികിത്സ തേടുന്ന പെണ്‍കുട്ടി മരുന്നുകള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്.

സംഭവവുമായി ബന്ധപ്പെട്ട് ബീഹാര്‍ സ്വദേശികളായ ബീരേന്ദ്ര പ്രകാശ് സിങ്, ദീപക് സിങ് എന്നിവരെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. അവസാന സ്റ്റേഷന്‍ എത്തുന്നതിന് മുമ്പ കമ്പാര്‍ട്ടുമെന്റില്‍ ആളുകള്‍ ഒഴിഞ്ഞതോടെയാണ് പ്രതികള്‍ കൃത്യം നടത്തിയത്. സ്റ്റേഷന്‍ എത്തിയപ്പോള്‍ റയില്‍വേ പോലീസ് നടത്തിയ പരിശോധനയില്‍ ഒരു കമ്പാര്‍ട്ടുമെന്റിലെ വാതിലുകള്‍ അടഞ്ഞുകിടക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പ്രതികളിലൊരാള്‍ യുവതിയെ പീഡിപ്പിക്കുകയും മറ്റേയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതുമാണ് കണ്ടത്.

ഉടന്‍ തന്നെ പോലീസ് പ്രതികളെ പിടികൂടുകയും, പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Patna, Bihar, News, National, India, AIDS, HIV Positive, Train, Gang Rape, HIV-positive widow woman gangraped on running train in Bihar 

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal