SWISS-TOWER 24/07/2023

കലികാലമേ!വിവാഹത്തിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ വധുവിന്റെ അമ്മയും വരന്റെ പിതാവും ഒളിച്ചോടി; ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കള്‍; കണ്ണീര് കുടിച്ച് ഇരുവരുടേയും മക്കള്‍

 


സൂരത്: (www.kvartha.com 21.01.2020) വിവാഹത്തിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിവാഹം മുടങ്ങി. അതിനുള്ള കാരണം എന്താണെന്നോ? വധുവിന് വേറെ ബന്ധം ഉള്ളതോ വരന് വേറെ ബന്ധമുള്ളതോ ഒന്നും അല്ല. മറിച്ച് വധുവിന്റെ അമ്മയും വരന്റെ പിതാവും ഒളിച്ചോടിയതാണ് കാരണം. ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. സൂറത്തിലാണ് സംഭവം. 48 കാരനും 46കാരിയുമാണ് തങ്ങളുടെ പഴയകാലം ഓര്‍ത്തെടുത്ത് ഒരുമിച്ച് ജീവിക്കാനായി ഒളിച്ചോടിയത്.

ഫെബ്രുവരി രണ്ടാം ആഴ്ചയിലാണ് വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരന്റെ പിതാവും വധുവിന്റെ അമ്മയും ഒളിച്ചോടിയതോടെ വിവാഹം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് ഒളിച്ചോടിയിട്ട് പത്ത് ദിവസം ആയെങ്കിലും ഇതുവരെ കണ്ടെത്താനായിട്ടില്ല.

കലികാലമേ!വിവാഹത്തിന് ഏതാനും ദിവസം മാത്രം ബാക്കി നില്‍ക്കെ വധുവിന്റെ അമ്മയും വരന്റെ പിതാവും ഒളിച്ചോടി; ഇരുവരും ബാല്യകാല സുഹൃത്തുക്കളും കമിതാക്കളുമായിരുന്നുവെന്ന് ബന്ധുക്കള്‍; കണ്ണീര് കുടിച്ച് ഇരുവരുടേയും മക്കള്‍

കതര്‍ഗം പ്രദേശത്താണ് വരന്റെ വീട്. വധുവിന്റേത് നവസാരി പ്രദേശത്തും. വരന്റെ പിതാവിനെയും വധുവിന്റെ അമ്മയേയും ഇരുവരുടെയും വീട്ടില്‍ നിന്നും ഒരേ ദിവസമാണ് കാണാതായത്. അതുകൊണ്ടുതന്നെ ഇരുവരും ഒളിച്ചോടിയത് തന്നെ ആണെന്ന നിഗമനത്തിലാണ് ബന്ധുക്കളും പൊലീസും. സംഭവത്തില്‍ ഇരു കുടുംബക്കാരും മിസ്സിംഗ് കേസ് നല്‍കിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പാണ് യുവാവിന്റെയും യുവതിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തുടര്‍ന്ന് വിവാഹത്തിനായുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. ഒരേ മതത്തിലുള്ള ഇരുവരുടെയും വിവാഹ നിശ്ചയും മുതിര്‍ന്നവരുടെ മേല്‍നോട്ടത്തിലായിരുന്നു നടന്നത്. വിവാഹത്തിന് ഒരു മാസം മുമ്പ് ഇത്തരത്തില്‍ വരന്റെ പിതാവും വധുവിന്റെ മാതാവും ഒളിച്ചോടിയത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

വരന്റെ പിതാവ് ഒരു വസ്ത്ര വ്യാപരിയാണ്. മാത്രമല്ല ചില വസ്തു കച്ചവടവും ചെയ്ത് വരുന്നുണ്ട്. ജനുവരി പത്താം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗം കൂടിയാണ് ഇയാള്‍. തന്റെ കുട്ടിക്കാലം മുതല്‍ ഇയാള്‍ക്ക് വധുവിന്റെ അമ്മയെ അറിയാവുന്നതാണ്. ഇരുവരും നേരത്തെ അയല്‍വാസികളുമായിരുന്നു.

മാത്രമല്ല അടുത്ത കൂട്ടുകാരുമായിരുന്നു. നേരത്തെ ഇരുവരും തമ്മില്‍ പ്രണയബന്ധം ഉണ്ടായിരുന്നതായും ഇരുവരെയും പരിചയമുള്ള ചിലര്‍ പറഞ്ഞു. അതേസമയം ഇരുവരുടെയും ചിത്രങ്ങളും വിവരങ്ങളും സോഷ്യല്‍ മീഡിയകളിലും പ്രചരിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Groom’s father & bride’s mother ‘elope’, wedding called off in Gujarat, News, Local-News, Police, Complaint, Marriage, Eloped, Missing, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia