ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ കൊല്ലാന്‍ മടിക്കില്ലെന്നുമുള്ള കള്ളക്കഥയുണ്ടാക്കി മരുമകളെ ചതിച്ച് ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഭര്‍തൃപിതാവ് അറസ്റ്റില്‍

ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ കൊല്ലാന്‍ മടിക്കില്ലെന്നുമുള്ള കള്ളക്കഥയുണ്ടാക്കി മരുമകളെ ചതിച്ച് ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ഭര്‍തൃപിതാവ് അറസ്റ്റില്‍

കൊച്ചി: (www.kvartha.com 16.01.2020) ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ കൊല്ലാന്‍ മടിക്കില്ലെന്നുമുള്ള കള്ളക്കഥയുണ്ടാക്കി മരുമകളെ ചതിച്ച് ടൂറിസ്റ്റ് ഹോമില്‍ കൊണ്ടുപോയി ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ വെള്ളിക്കുളങ്ങര കോരച്ചാല്‍ പോട്ടക്കാരന്‍ വീട്ടില്‍ ദിവാകരനെ (67) ആണ് സെന്‍ട്രല്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിനിയായ യുവതിയുടെ പരാതിയെ തുടര്‍ന്നാണ് ദിവാകരനെ അറസ്റ്റ് ചെയ്തത്. ഇയാളെ അടുത്ത ദിവസം പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വാങ്ങും.


Father-in-law booked for 'molesting' woman, Kochi, News, Local-News, Molestation, Police, Arrested, Crime, Criminal Case, Kerala

യുവതിയുടെ ഭര്‍ത്താവ് മദ്യപിച്ചെത്തി പതിവായി ഇവരെ മര്‍ദിക്കുമായിരുന്നു. ഈ സമയത്ത് യുവതിയെ സഹായിക്കാനെത്തിയത് ദിവാകരനാണ്. ഭര്‍ത്താവിന് മറ്റൊരു പെണ്‍കുട്ടിയുമായി ബന്ധമുണ്ടെന്നും ഇനിയും വീട്ടില്‍ നിന്നാല്‍ ഭര്‍ത്താവ് കൊല്ലാന്‍ മടിക്കില്ലെന്നും ദിവാകരന്‍ യുവതിയോട് പറഞ്ഞു.

വീട്ടില്‍ നിന്നും രക്ഷപ്പെടുത്തി എറണാകുളത്ത് ഏതെങ്കിലും സ്ഥലത്ത് നിര്‍ത്താമെന്ന് പറഞ്ഞ് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡിന് അടുത്തുള്ള ടൂറിസ്റ്റ് ഹോമില്‍ റൂം എടുത്തു. രാത്രിയായപ്പോള്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തൃശൂര്‍ വെള്ളിക്കുളങ്ങര പൊലീസ് കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസിന് കൈമാറുകയായിരുന്നു. എറണാകുളം അസി. കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദേശപ്രകാരം സെന്‍ട്രല്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Father-in-law booked for 'molesting' woman, Kochi, News, Local-News, Molestation, Police, Arrested, Crime, Criminal Case, Kerala.
ad