Follow KVARTHA on Google news Follow Us!
ad

ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടത്; കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ എടുത്തു പറഞ്ഞ് ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്

ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് രാഷ്ട്രപതി രാംനാഥ്New Delhi, News, Politics, President, Jammu, Kashmir, BJP, Criticism, National,
ന്യൂഡല്‍ഹി: (www.kvartha.com 31.01.2020) ഭരണഘടനയാണ് രാജ്യത്തെ നയിക്കേണ്ടതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള നയപ്രഖ്യാപന പ്രസംഗത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളെയും അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ അദ്ദേഹം എടുത്ത് പറഞ്ഞു.

അയോധ്യ വിധിയും, കശ്മീര്‍ വിഷയവും രാഷ്ട്രപതി പ്രസംഗത്തില്‍ പരാമര്‍ശിച്ചു. ജമ്മു കശ്മീലിലെ ജനങ്ങള്‍ക്ക് നീതിനടപ്പാക്കാന്‍ ഇതിലൂടെ സാധിച്ചെന്നും.  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചരിത്രപരമാണ്. ഇതിലൂടെ കശ്മീരിലെ പട്ടിക വിഭാഗങ്ങള്‍ക്ക് നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ വികസനം അതിവേഗം നടക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു.

Economic Survey 2020 to be presented in both Houses today as Budget session begins, New Delhi, News, Politics, President, Jammu, Kashmir, BJP, Criticism, National

അയോധ്യ വിധിയെ പക്വതയോടെ രാജ്യം ഉള്‍ക്കൊണ്ടു എന്നും രാഷ്ട്രപതി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിയും നയപ്രഖ്യാപനത്തില്‍ പരാമര്‍ശിച്ചു. ഭേദഗതിയിലൂടെ യാഥാര്‍ത്ഥ്യമായത് രാഷ്ട്രനിര്‍മാതാക്കളുടെ സ്വപ്നമാണെന്ന് രാഷ്ട്രപതി വ്യക്തമാക്കി.

പൗരത്വ നിയമത്തിലൂടെ ഗാന്ധിജിയുടെ സ്വപ്നം യാഥാര്‍ഥ്യമാക്കിയെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഗാന്ധിജിയുടെ ആഗ്രഹമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഷ്ട്രപതിയുടെ പരാമര്‍ശത്തിനെതിരെ സഭയില്‍ പ്രതിപക്ഷ ബഹളം നടക്കുകയാണ്.

പ്രതിഷേധങ്ങളുടെ പേരില്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ രാജ്യത്തെ ദുര്‍ബലപ്പെടുത്തും. വാഗ് വാദങ്ങള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്നാണ് ഈ സര്‍ക്കാര്‍ വിശ്വസിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് രാഷ്ട്രപതിയുടെ പരാമര്‍ശം.

മുത്തലാഖ് നിരോധനത്തിലൂടെ മുസ്ലിം വനിതകള്‍ക്ക് നീതി ഉറപ്പാക്കി. അയോധ്യ വിധി സംയമനത്തോടെ കൈകാര്യം ചെയ്തത് ഉദാത്ത മാതൃകയാണ്. എതിര്‍പ്പുകളും വിയോജിപ്പുകളും സംയമനത്തോടെ നേരിട്ട് മുന്നോട്ട് പോകും. പുതിയ ഇന്ത്യയെ സൃഷ്ടിക്കാനാണ് ജനം വോട്ടു ചെയ്തത്. വികസന പ്രവര്‍ത്തനങ്ങളില്‍ വിവേചനം ഉണ്ടായിട്ടില്ല.

സ്ത്രീ ശാക്തീകരണമാണ് ഈ സര്‍ക്കാരിന്റെ മുഖ്യ അജണ്ട. ആയിരത്തോളം ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിച്ചു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതി ലോകത്തിനു തന്നെ മാതൃകയാണ്. രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സംരംഭക സൗഹൃദ അന്തരീക്ഷം ഇന്ത്യയിലാണ്.

ഡെല്‍ഹിയിലെ അനധികൃത കോളനികള്‍ നിയമ വിധേയമാക്കിയതോടെ 40 ലക്ഷം ജനങ്ങള്‍ക്ക് നേട്ടമുണ്ടായെന്നും രാഷ്ട്രപതി പറഞ്ഞു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് നിരവധി പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കി. എട്ട് കോടി പാവപ്പെട്ട ജനങ്ങള്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കി. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നിരവധി പദ്ധതികള്‍ നടപ്പാക്കിയെന്നും രാഷ്ട്രപതി പറയുകയുണ്ടായി.

രാഷ്ട്രപതിയുടെ പ്രസംഗത്തെ ഭരണപക്ഷ അംഗങ്ങള്‍ ഡസ്‌കില്‍ കൈയടിച്ച് സ്വീകരിച്ചപ്പോള്‍ സഭയിലെ മുന്‍നിര ഇരിപ്പിടങ്ങള്‍ ഒഴിവാക്കി പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തി. സോണിയ ഗാന്ധി അടക്കമുള്ള നേതാക്കള്‍ പിന്‍നിരയിലാണ് ഇരിക്കുന്നത്.

വസ്ത്രത്തില്‍ കറുത്ത റിബണ്‍ കെട്ടിയാണ് പ്രതിപക്ഷം രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം കേള്‍ക്കാനെത്തിയത്. പ്രസംഗം ബഹിഷ്‌കരിക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നു. പ്രസംഗം തടസ്സപ്പെടുത്തുകയോ ബഹളം വയ്ക്കുകയോ ചെയ്യരുതെന്നു സോണിയ നിര്‍ദേശിച്ചിരുന്നു.

Keywords: Economic Survey 2020 to be presented in both Houses today as Budget session begins, New Delhi, News, Politics, President, Jammu, Kashmir, BJP, Criticism, National.