കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 18പേര്‍ നിരീക്ഷണത്തില്‍; രക്തം പരിശോധനയ്ക്കയച്ചു

 


കാസര്‍കോട്: (www.kvartha.com 31.01.2020) കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ കാസര്‍കോട് 18പേര്‍ നിരീക്ഷണത്തില്‍. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചൈനയില്‍ നിന്നുമെത്തിയ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള 18പേരും റിപ്പോര്‍ട്ട് തേടി.

ഇതില്‍ ഒരു കുട്ടിക്ക് കൊറോണ ബാധ പിടിപെട്ടിട്ടുണ്ടെന്ന ബന്ധുക്കളുടെ സംശയത്തെ തുടര്‍ന്ന് രക്തസാമ്പിളുകള്‍ തിരുവനന്തപുരത്ത് പരിശോധനയ്ക്ക് അയച്ചു. അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം ജില്ലയില്‍ ഇതുവരെ കൊറോണ വൈറസ്  ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


കൊറോണ വൈറസ്; കാസര്‍കോട് ജില്ലയില്‍ 18പേര്‍ നിരീക്ഷണത്തില്‍; രക്തം പരിശോധനയ്ക്കയച്ചു

അതിനിടെ കൊറോണ വൈറസ് സ്ഥിരീകരിച്ച തൃശൂരിലെ പെണ്‍കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. വിദ്യാര്‍ഥിനിയെ ജനറല്‍ ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റി. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയത്. തുടര്‍ന്ന് അര്‍ധരാത്രിയോടെ തൃശൂരില്‍ എത്തിയ ആരോഗ്യമന്ത്രിയും സംഘവും പെണ്‍കുട്ടിയുടെ ചികിത്സ വിലയിരുത്തി.

തൃശൂര്‍ ജില്ലയില്‍ 11 പേര്‍ സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്. പൂനെ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിലേക്ക് പരിശോധനയ്ക്കു അയച്ച നാല് പേരുടെ ശരീര സാംപിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.

Keywords:  Corona Virus;18 people observed in Kasaragod district; Blood was sent for testing, Kasaragod, News, Trending, Health, Health & Fitness, Health Minister, Report, hospital, Patient, Kerala.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia