വിവാഹ തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോള്‍ 19കാരിയായ വധു സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി

 


കല്ലറ: (www.kvartha.com 16.01.2020) വിവാഹത്തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോള്‍ വധു സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി. മടവൂര്‍ സ്വദേശിനിയായ 19 കാരിയാണ് കാമുകനൊപ്പം ഒളിച്ചോടിയത്.

കുറുഞ്ചിലക്കാട് സ്വദേശിയായ 26 കാരനുമായി വ്യാഴാഴ്ച രാവിലെ പള്ളിക്കലെ കല്യാണമണ്ഡപത്തില്‍ വിവാഹം നടക്കാനിരിക്കുകയായിരുന്നു. ബുധനാഴ്ച രാത്രി വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്തി പുടവ നല്‍കിയിരുന്നു.

വിവാഹ തലേന്ന് വീട്ടുകാരും ബന്ധുക്കളും ഉറക്കമായപ്പോള്‍ 19കാരിയായ വധു സ്വര്‍ണവും പണവുമായി കാമുകനൊപ്പം മുങ്ങി

രാത്രി പതിനൊന്നുമണിവരെ ബന്ധുക്കള്‍ക്കൊപ്പം ഒരു ഭാവവുമില്ലാതെ കല്യാണപെണ്ണായി കഴിഞ്ഞ പെണ്‍കുട്ടി വീട്ടുകാരും ബന്ധുക്കളും ഉറക്കമായശേഷമാണ് സ്ത്രീധനമായി നല്‍കാന്‍ കരുതിവച്ചിരുന്ന സ്വര്‍ണവും സ്വീകരണചടങ്ങില്‍ നിന്ന് ലഭിച്ച പണവും കൈക്കലാക്കി മുങ്ങിയത്.

വ്യാഴാഴ്ച രാവിലെ ബ്രോക്കറാണ് പെണ്‍കുട്ടിയെ കാണാനില്ലെന്ന വിവരം വരന്റെ വീട്ടുകാരെ അറിയിച്ചത്. വിവാഹ ചടങ്ങിന് പുറപ്പെടാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ വധുവിന്റെ തിരോധാനം വരനെയും കുടുംബത്തെയും ആശങ്കയിലാക്കി. വരന്റെ വീട്ടുകാരുടെ പരാതിയില്‍ കല്ലറ പൊലീസ് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Bride goes 'missing' on wedding day, groom's family fumes, News, Local-News, Eloped, Complaint, Case, Missing, Marriage, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia