നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

 


തലശേരി: (www.kvartha.com 31.01.2020) കണ്ണൂര്‍ - തലശേരി ദേശീയ പാതയില്‍ ധര്‍മ്മടം മൊയ്തു പാലത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. കൂത്തുപറമ്പ് മൂര്യാട് സ്വദേശി വയലില്‍ വീട്ടില്‍ ജിതേഷാണ് (42) മരിച്ചത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അപകടം.
തലശ്ശേരി ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 13 ടി 9310 കാറും തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എല്‍ 58 എസ് 5755 ബൈക്കുമാണ് കൂട്ടിയിടിച്ചത്. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും ഇടിയുടെ ആഘാതത്തില്‍ ബോണറ്റുള്‍പ്പെടെ കാറില്‍ നിന്ന് വേര്‍പെട്ട് പോവുകയും ചെയ്തു.

ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ ജിതേഷിനെ ആശുപത്രിയിലെത്തിച്ചെങ്കിലും തലശ്ശേരി സഹകരണ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേ മരിക്കുകയായിരുന്നു. കാവും ഭാഗം സ്‌കൂളിലെ അറ്റന്റര്‍ ആണ്ജിതേഷ്. മൃതദേഹം തലശ്ശേരി ജനറലാശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നിയന്ത്രണം വിട്ട കാറിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു


Keywords:  Kerala, Local-News, News, Accident, Thalassery, Kannur, Death, Car accident, Bike rider died in Accident
  < !- START disable copy paste -->   
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia