ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയിലേക്ക്

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 29.01.2020) ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബുധനാഴ്ച്ച ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍. ഡെല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ് ഇങ്ങനെയൊരു വിവരം പുറത്തുവരുന്നത്.

ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാള്‍ ബിജെപിയിലേക്ക്

നേരത്തെ തന്നെ ഇതിനെക്കുറിച്ച് സൂചനകള്‍ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ഒരു വ്യക്തിത്വം പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി നേതൃത്വം ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാലിപ്പോള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ സൈന നെഹ്വാളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.

ബാഡ്മിന്റണില്‍ 24 അന്താരാഷ്ട്ര കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുളള താരമാണ് സൈന നെഹ്വാള്‍. മുന്‍ മന്ത്രിയടക്കം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് ആശങ്കയിലാക്കിയ ബിജെപിക്ക് 29കാരിയായ സൈന പാര്‍ട്ടിയുടെ ഭാഗമാകുന്നത് ബിജെപിക്ക് വന്‍ നേട്ടമായിരിക്കും.
 
Keywords:  News, National, India, New Delhi, BJP, Badminton, Sports, Aam Aadmi Party, Badminton Star Saina Nehwal Enters BJP
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia