Follow KVARTHA on Google news Follow Us!
ad

മൈസൂരില്‍ വാഹനാപകടത്തില്‍ ഇരിട്ടി സ്വദേശികളായ രണ്ടു പേര്‍ മരിച്ചു

Kerala, Kannur, Accidental Death, Accident, Couples, Car accident, Accident in Mysore; couples die മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഇരിട്ടി ചെമ്പന്തൊട്ടി സ്വദേശികളായ ദമ്പതികള്‍ മരിച്ചു. മേച്ചേരി വീട്ടില്‍ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്.
ഇരിട്ടി: (www.kvartha.com 14/01/2020)  മൈസൂരിനടുത്തുണ്ടായ വാഹനാപകടത്തില്‍ ഇരിട്ടി ചെമ്പന്തൊട്ടി സ്വദേശികളായ ദമ്പതികള്‍ മരിച്ചു. മേച്ചേരി വീട്ടില്‍ മാത്യൂസ്, ഭാര്യ ലില്ലി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കെ എല്‍ 58 പി 856 നമ്പര്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറും എതിരെ വന്ന കെ എ 09 468 നമ്പര്‍ ഇന്നോവ ക്രിസ്റ്റയും കൂട്ടിയിടിക്കുകയായിരുന്നു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏഴു മണിക്കായിരുന്നു അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. ഇവരുടെ മകന്‍ ജിന്‍സിനെ ഗുരുതരാവസ്ഥയില്‍ മൈസൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബംഗളുരിലെ മകളുടെ വീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്.



Keywords: Kerala, Kannur, Accidental Death, Accident, Couples, Car accident, Accident in Mysore; couples die