ഇരുനില വീട്ടില്‍ കയറി സാഹസികമായി 200 രൂപ മോഷ്ടിച്ച യുവാവ് ജയിലിലായി

ഇരുനില വീട്ടില്‍ കയറി സാഹസികമായി 200 രൂപ മോഷ്ടിച്ച യുവാവ് ജയിലിലായി

കണ്ണൂര്‍: (www.kvartha.com 16.01.2020) ഇരുനില വീട്ടില്‍ കയറി സാഹസികമായി 200 രൂപ മോഷ്ടിച്ച യുവാവ് ജയിലിലായി. കക്കാട് കുനിയില്‍പീടികയിലെ മൈലാഞ്ചിയില്‍ അഷ്ഫാക്ക് (31) ആണ് പോലീസ് പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു സംഭവം.

കണ്ണൂര്‍ നഗരത്തിനടുത്ത മുണ്ടയാട് അതിരകത്തെ ഫസലിന്റെ വീടിന്റെ രണ്ടാംനിലയില്‍ സാഹസികമായി കയറി വിദഗ്ധമായി ജനല്‍പാളി തുറന്നു മുറിക്കകത്ത് ഹാംഗറില്‍ തൂക്കിയിട്ടിരുന്ന ഷര്‍ട്ട് മരവടി ഉപയോഗിച്ച് അഷ്ഫാഖ് പുറത്തെടുക്കുകയായിരുന്നു. ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച പണമെടുക്കുകയായിരുന്നു ലക്ഷ്യം.

എന്നാല്‍ പോക്കറ്റ് പരിശോധിച്ചപ്പോള്‍ വെറും 200 രൂപയാണ് മോഷ്ടാവിന് കിട്ടിയത്. ഈസമയം കിടപ്പുമുറിയില്‍ ഫസല്‍ നല്ല ഉറക്കത്തിലായിരുന്നു. തുടര്‍ന്ന് ഇരുനില വീടിന്റെ മുകളില്‍ നിന്നും സാഹസികമായി ഇറങ്ങി റോഡിലൂടെ നടന്നു പോകുന്നതിനിടയിലാണു പോലീസ് പട്രോളിംഗ് സംഘത്തിന്റെ മുന്നില്‍ എത്തിപ്പെട്ടത്.

അസമയത്ത് എവിടെ പോയിരുന്നുവെന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് വ്യക്തമായി മറുപടി പറയാന്‍ അഷ്ഫാക്കിന് സാധിക്കാതെ വന്നപ്പോള്‍ കൂടുതല്‍ ചോദ്യം ചെയ്യലിലാണ് മോഷണത്തിന്റെ ചുരുളഴിയുന്നത്. തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്തു. തുടര്‍ന്ന് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Kannur, News, Youth, Jail, Police, Stolen, Thief, 200 Rupees stolen, Youth jailed 

ad