കുഴല്‍പണക്കാരില്‍ നിന്നും എട്ടര ലക്ഷം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

 


തലശ്ശേരി: (www.kvartha.com 04.12.2019) കുഴല്‍പ്പണവുമായി ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ ആക്രമിച്ച് പണം കവര്‍ന്ന സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റിലായി. പാനൂര്‍ മുത്താറി പീടികയിലെ തൈക്കണ്ടി കണ്ടിയില്‍ ഹൗസില്‍ ജുബീഷ് (24), പാനൂര്‍ കടയപ്രത്ത് കെ എം സനില്‍ (24), മൊകേരി കടയപ്രത്തെ ബൈത്തുല്‍ സൈനിയില്‍ എം പി ഷിനോസ് (25) എന്നിവരെയാണ് പാനൂര്‍ സി ഐ ശ്രീജിത്ത്, എസ് ഐ സന്തോഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്.

കഴിഞ്ഞ മാസം 26-ന് രാവിലെ 11 മണിയോടെ ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് ക്രൂരമായി മര്‍ദിക്കുകയും ഇയാളുടെ കൈവശമുണ്ടായിരുന്ന 8.64 ലക്ഷം രൂപ കവരുകയുമായിരുന്നു. ഇത് കുഴല്‍പ്പണമായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

കുഴല്‍പണക്കാരില്‍ നിന്നും എട്ടര ലക്ഷം തട്ടിയ യുവാക്കള്‍ അറസ്റ്റില്‍

പാനൂര്‍, ചൊക്ലി, കൂത്തുപറമ്പ് മേഖലകളിലേക്ക് കൊണ്ടുവരുന്ന പണമായിരുന്നു ഇത്. അറസ്റ്റിലായവര്‍ക്ക് ഒരു പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Youth arrested for snatching money, Thalassery, News, Local-News, Arrested, Attack, Cheating, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia