ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ ഭൂമി കണ്ടെത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍, പരിഗണിക്കുന്നത് അയോധ്യയില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള സ്ഥലങ്ങള്‍
Dec 31, 2019, 14:09 IST
ലഖ്‌നൗ: (www.kvartha.com 31.12.2019) സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ അയോധ്യക്ക് പുറത്ത് ഭൂമി കണ്ടെത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആരംഭിച്ചു. മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലെ അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. പുണ്യഭൂമിയെന്ന് കരുതപ്പെടുന്ന അയോധ്യയില്‍ നിന്നും 15 കിലോ മീറ്റര്‍ അകലെയുള്ള സ്ഥലങ്ങളാണിത്.
തെരഞ്ഞെടുത്ത അഞ്ച് സ്ഥലങ്ങളില്‍ നിന്ന് പള്ളിക്ക് അനുയോജ്യമായ സ്ഥലം സുന്നി വഖഫ് ബോര്‍ഡിന് തെരഞ്ഞെടുക്കാം. നവംബര്‍ ഒമ്പതിലെ സുപ്രീകോടതി ഉത്തരവ് പ്രകാരം അഞ്ച് ഏക്കര്‍ ഭൂമി പള്ളി നിര്‍മാണത്തിനായി സുന്നി വഖഫ് ബോര്‍ഡിന് കൈമാറണമന്നാണ് കോടതി ഉത്തരവ്. മൂന്ന് മാസത്തിനുള്ളില്‍ മുസ്‌ലിംകള്‍ക്ക് പള്ളിക്കായി അഞ്ച് ഏക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്ന് സുപ്രീംകോടതി വിധിച്ചിരുന്നു.
പള്ളി നിലനിന്നിരുന്ന 2.7 ഏക്കര്‍ ഭൂമി ഹിന്ദുക്കള്‍ക്ക് ക്ഷേത്രം നിര്‍മിക്കാനും തര്‍ക്ക ഭൂമിക്ക് പുറത്ത് അഞ്ച് ഏക്കര്‍ പള്ളി നിര്‍മിക്കാന്‍ നല്‍കണമെന്നുമാണ് നവംബര്‍ ഒമ്പതിന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഉത്തരവിട്ടത്.
സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിച്ച 19 പുനഃപരിശോധന ഹരജികളും ഡിസംബര്‍ 12 ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് തള്ളിയിരുന്നു. അതേസമയം ഭൂമി സ്വീകരിക്കേണ്ടെന്ന പൊതു നിലപാടിലാണ് മുസ്‌ലിം സംഘടനകള്‍.
Keywords: India, Babri Masjid Demolition Case, UP, Ayodhya, Masjid, Yogi Adityanath, National, Yogi govt identifies site for mosque land

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.