Follow KVARTHA on Google news Follow Us!
ad

'നിനക്കൊക്കെ ഭ്രാന്താണോ? വീട്ടില്‍ അമ്മയും സഹോദരിമാരുമൊന്നുമില്ലേ...' എന്നലറി കൊണ്ട് യുവാവിനെ ഷൂ ഊരി തല്ലുന്ന പൊലീസുകാരി; പെണ്‍കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ച വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടുറോഡില്‍ ഷൂ News, National, India, Uttar Pradesh, Police, viideo, Social Network, Women Police Officer Hitting Youth by Shoe; Viral Video

ഉത്തര്‍പ്രദേശ്: (www.kvartha.com 11.12.2019) ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നടുറോഡില്‍ ഷൂ ഊരി തല്ലുന്ന പൊലീസുകാരിയുടെ വീഡിയോ വൈറല്‍. വഴിയാത്രക്കാര്‍ നോക്കിനില്‍ക്കേയായിരുന്നു യുവാവിനെ പൊലീസുകാരി കൈകാര്യം ചെയ്തത്. ഇതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. കാണ്‍പൂരിലാണ് സംഭവം.

News, National, India, Uttar Pradesh, Police, viideo, Social Network, Women Police Officer Hitting Youth by Shoe; Viral Video

ആദ്യം യുവാവിന്റെ മുഖത്തടിച്ച വനിത പൊലീസുകാരി പിന്നീട് ഷൂ ഊരി മര്‍ദിക്കുകയായിരുന്നു. 'നിനക്കൊക്കെ ഭ്രാന്താണോ? നിനക്ക് വീട്ടില്‍ അമ്മയും സഹോദരിമാരുമൊന്നുമില്ലേ... എന്നലറി കൊണ്ടായിരുന്നു മര്‍ദനം. 33 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വനിതാ പൊലീസുകാരി കുറഞ്ഞത് 25 തവണയെങ്കിലും ഇയാളെ ഷൂ ഉപയോഗിച്ച് മര്‍ദിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, India, Uttar Pradesh, Police, viideo, Social Network, Women Police Officer Hitting Youth by Shoe; Viral Video