Follow KVARTHA on Google news Follow Us!
ad

വൈദ്യുതിയില്ല: പരീക്ഷയായതിനാല്‍ അവര്‍ മെഴുകുതിരി കത്തിച്ച് വെച്ച് പഠിക്കാനിരുന്നു, തീ പടര്‍ന്ന് അഞ്ച് കുട്ടികള്‍ അടക്കം ആറ് പേര്‍ മരിച്ചു

മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീടിനകത്ത് ശ്വാസംമുട്ടി അഞ്ച് കുട്ടികള്‍ അടക്കം ആറ് പേര്‍ മരിച്ചു. ഗാസിയാബാദിലെ ലോനി ടൗണില്‍ തിങ്കളാഴ്ചയാണ് News, National, New Delhi, Fire, Children, Dies, House, Electricity, Woman and Five Kids Died in a Fire Caused by Candle
ന്യൂഡെല്‍ഹി: (www.kvartha.com 31.12.2019) മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീടിനകത്ത് ശ്വാസംമുട്ടി അഞ്ച് കുട്ടികള്‍ അടക്കം ആറ് പേര്‍ മരിച്ചു. ഗാസിയാബാദിലെ ലോനി ടൗണില്‍ തിങ്കളാഴ്ചയാണ് ദുരന്തമുണ്ടായത്. അഞ്ച് കുട്ടികളും ബന്ധുവായ 40കാരിയുമാണ് മരിച്ചത്.

വൈദ്യുതി ബില്ല് അടക്കാത്തതിനാല്‍ ഇലക്ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനാല്‍ മെഴുകുതിരി കത്തിച്ചുവച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്ന് ബന്ധുക്കള്‍ പറഞ്ഞു. അതേസമയം അപകടകാരണം എന്താണെന്ന ഔദ്യോഗിക വിശദീകരണം ഇതുവരെയും ലഭിച്ചിട്ടില്ല.

പര്‍വീന്‍(40), സഹോദരങ്ങളായ അബ്ദുള്‍ അസീസ് (8), അബ്ദുള്‍ അഹദ്(5), സഹോദരി ഫത്മ(12), സൈന (10), റുകിയ(8) എന്നിവരാണ് മരിച്ചത്. യൂസഫ് അലി എന്നയാളുടെ ഭാര്യയാണ് പര്‍വീന്‍. യൂസ് അലിയുടെ സഹോദരങ്ങളായ റാഷിദിന്റെയും ആസിഫ് അലിയുടെയും മക്കളാണ് മരിച്ച അഞ്ച് പേര്‍.

News, National, New Delhi, Fire, Children, Dies, House, Electricity, Woman and Five Kids Died in a Fire Caused by Candle

അഞ്ച് സഹോദരകുടുംബങ്ങള്‍ താമസിക്കുന്ന മൂന്ന് നിലയുള്ള വീട്ടിലാണ് അപകടമുണ്ടായത്. ഇതില്‍ താഴെ നിലയിലെ മുറിയിലാണ് തീപിടിച്ചത്. അയല്‍വാസിയാണ് വീടിനുള്ളില്‍നിന്ന് കട്ടിയുള്ള പുക ഉയരുന്നത് കണ്ട് വാതില്‍ തകര്‍ത്ത് അകത്തുള്ളവരെ പുറത്തെടുത്തത്.

''എന്റെ കുട്ടികളെ അവര്‍ക്കൊപ്പമാണ് ഞാന്‍ സ്‌കൂളില്‍ വിടാറുള്ളത്. രാവിലെയായിട്ടും അവരെ കാണാത്തതിനാല്‍ വിളിക്കാന്‍ ചെന്നതാണ്. എന്നാല്‍ അത്ര വിളിച്ചിട്ടും അവര്‍ പ്രതികരിച്ചില്ല. വീട്ടില്‍ നിന്ന് പുക ഉയരുന്നുണ്ടായിരുന്നു. ഉടന്‍ വാതില്‍ തളളിത്തുറന്ന് അകത്ത് ചെന്നപ്പോള്‍ ആറ് പേരും അബോധാവസ്ഥയില്‍ കിടക്കുന്നതാണ് കണ്ടത്. '' - അയല്‍വാസി പറഞ്ഞു

തിങ്കളാഴ്ചയോടെ ബില്ലടയ്ക്കാമെന്ന് പറഞ്ഞിട്ടും അധികൃതര്‍ അത് ചെവിക്കൊണ്ടില്ലെന്നും ബന്ധപ്പെട്ടവര്‍ പറഞ്ഞു. കുട്ടികള്‍ക്ക് പരീക്ഷയായതിനാലാണ് അവര്‍ മെഴുകുതിരി കത്തിച്ചുവച്ച് പഠിച്ചത്. ഇതിനിടെ മെഴുകുതിരിയില്‍ നിന്ന് തീ പ്ലാസ്റ്റിക് കൂളറില്‍ പിടിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞു.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, National, New Delhi, Fire, Children, Dies, House, Electricity, Woman and Five Kids Died in a Fire Caused by Candle