Follow KVARTHA on Google news Follow Us!
ad

അപൂര്‍വ വാദ്യോപകരണങ്ങളായ വാമ്പുക്കയും കലിമ്പയും തുടങ്ങി 250 വാദ്യങ്ങള്‍; മൂളിപ്പാട്ടുപോലും പാടാത്ത ബാബുരാജിനെ സംഗീതോപകരണങ്ങളോട് കമ്പമുണ്ടാക്കിയത് പഴയൊരു മധുരപ്രതികാരം

ചക്കരക്കല്ല് മുഴപ്പാലയില്‍ മൂളിപ്പാട്ടു പോലും പാടാത്ത ബാബുരാജിന്റെ കമ്പം വാദ്യോപകരണങ്ങള്‍. പച്ചക്കറി News, Kerala, Kannur, Vegetable, Volleyball, Music, Instruments, Electrician, Variety Collections of Musical Instruments
കണ്ണൂര്‍: (www.kvartha.com 31.12.2019) ചക്കരക്കല്ല് മുഴപ്പാലയില്‍ മൂളിപ്പാട്ടു പോലും പാടാത്ത ബാബുരാജിന്റെ കമ്പം വാദ്യോപകരണങ്ങള്‍. പച്ചക്കറി വ്യാപാരിയായ എ വി ബാബുരാജിന്റെ വീടായ 'ലൗ ഷോറി'ല്‍ നോക്കുന്നിടത്തെല്ലാം വാദ്യോപകരണങ്ങളാണ്. നൂറു തരം ചെണ്ടകള്‍ മുതല്‍ ആഫ്രിക്കന്‍ വാദ്യമായ വാമ്പുക്ക വരെ ഇരുന്നൂറ്റമ്പതോളം സംഗീതോപകരണങ്ങള്‍.

വിരല്‍ കൊണ്ട് മീട്ടുന്ന തന്ത്രി വാദ്യമായ കലിമ്പ ഒരു സുഹൃത്തിന്റെ കൈയില്‍ നിന്നാണ് ലഭിച്ചത്. ആഫ്രിക്കന്‍ നിര്‍മ്മിതമായ വാമ്പുക്ക എന്ന തുകല്‍വാദ്യവും ശേഖരത്തിലുണ്ട്. പണ്ട് മലബാറിലെ മുസ്ലീം വീടുകളില്‍ വിവാഹ ചടങ്ങിന് ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. വെള്ളം നിറച്ചും അല്ലാതെയും കൊട്ടാവുന്ന ഉപകരണമാണ്.

മിഴാവ്, സന്തൂര്‍, ഡോലക്, മൃദഗം, മദ്ദളം, സിത്താര്‍, പിയാനോ, സാരംഗി, ജാസ്, തകില്‍ ,തുടി, കൊമ്പ്, കുഴല്‍ തുടങ്ങി 250ഓളം വാദ്യങ്ങള്‍. വാദ്യോപകരണങ്ങള്‍ക്കായി ഇതുവരെ ചെലവിട്ടത് 25 ലക്ഷത്തോളം രൂപ.

സംഗീതോപകരണങ്ങളോടുള്ള കമ്പം മൂത്ത് ബാബുരാജ് ചെണ്ട നിര്‍മ്മിക്കാനും പഠിച്ചു. അമ്പതോളം ചെണ്ടകളും ഇതിനോടകം നിര്‍മ്മിച്ചു.

News, Kerala, Kannur, Vegetable, Volleyball, Music, Instruments, Electrician, Variety Collections of Musical Instruments

പാട്ടു കേള്‍ക്കാത്ത, പാടാത്ത 45കാരനായ ബാബുരാജിന്റെ വാദ്യങ്ങളോടുളള കമ്പത്തിന് പിറകില്‍ ഒരു കഥയുണ്ട്. ആ കഥ പഴയൊരു മധുരപ്രതികാരത്തിന്റേതാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീടിനടുത്ത് വോളിബോള്‍ മത്സരം നടക്കുന്നു. വോളിബോള്‍ പ്രേമിയായ ബാബുരാജ് ആവേശം മൂത്ത് അയല്‍പക്കത്തുള്ള ചെണ്ടക്കാരനോട് കളിക്കിടെ കൊട്ടാന്‍ ചെണ്ട ചോദിച്ചു.'നീ വല്ല പാട്ടയും കൊട്ടി നടക്കെടാ...' എന്നായി ആക്ഷേപം.

അന്നു മനസില്‍ കയറിയ മോഹമാണ് ബാബുരാജിനെ വാദ്യങ്ങളുടെ തോഴനാക്കിയത്. ബാബുരാജിന്റെ ശേഖരം കാണാന്‍ പല സ്ഥലത്തു നിന്നും സംഗീതപ്രേമികള്‍ വരുന്നുണ്ട്. 

കൂട്ടുകാരുടെ നിര്‍ബന്ധം കാരണം ഇടയ്ക്ക് വാദ്യോപകരണങ്ങളുടെ പ്രദര്‍ശനം നടത്തുന്നു. ഷഹിനയാണ് ബാബുരാജിന്റെ ഭാര്യ. വിദ്യാര്‍ത്ഥികളായ സ്‌നേഹതീര്‍ത്ഥ, സ്‌നേഹജ എന്നിവരാണ് മക്കള്‍.
 
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Kannur, Vegetable, Volleyball, Music, Instruments, Electrician, Variety Collections of Musical Instruments