SWISS-TOWER 24/07/2023

പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു; പണവും സ്വര്‍ണവും കവര്‍ന്നു; ബി ജെ പി എം എല്‍ എക്കെതിരെ കേസ്

 


ADVERTISEMENT

ലഖ്‌നോ: (www.kvartha.com 31.12.2019) പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് മൂത്രം കുടിപ്പിക്കുകയും സ്വര്‍ണവും പണവും കവരുകയും ചെയ്ത സംഭവത്തില്‍ ഉത്തര്‍ പ്രദേശ് ബി ജെ പി എം എല്‍ എ കിഷന്‍ ലാല്‍ രജ്പുതിനെതിരെ കേസെടുത്തു. കിഷന്‍ ലാലും അനന്തരവനും ഉള്‍പ്പെടെ 50 പേര്‍ക്കെതിരെയാണ് കേസ്. കോണ്‍സ്റ്റബിള്‍ മോഹിത് ഗുര്‍ജറാണ് അക്രമത്തിനിരയായത്.

സംഭവത്തെ കുറിച്ച് കോണ്‍സ്റ്റബിള്‍ പറയുന്നതിങ്ങനെ:

ബൈക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട് രാഹുല്‍ എന്ന വാഹന വില്‍പനക്കാരനുമായി നേരത്തെ പ്രശ്‌നമുണ്ടായിരുന്നു. വില്‍പനക്കാരന്റെ പിഴവ് മൂലം ബൈക്ക് രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല. ഇതേതുടര്‍ന്ന് ബൈക്ക് തിരികെ നല്‍കി പണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പണം നല്‍കാനെന്ന പേരില്‍ വാഹന വില്‍പനക്കാരന്‍ വിളിച്ചു വരുത്തുകയായിരുന്നു.

പൊലീസ് കോണ്‍സ്റ്റബിളിനെ മര്‍ദിച്ച് മൂത്രം കുടിപ്പിച്ചു; പണവും സ്വര്‍ണവും കവര്‍ന്നു; ബി ജെ പി എം എല്‍ എക്കെതിരെ കേസ്

സ്ഥലത്തെത്തുമ്പോള്‍ രാഹുലിന്റെ കൂടെ ബി ജെ പി എം എല്‍ എ കിഷന്‍ ലാല്‍ രജ്പുതിന്റെ അനന്തരവന്‍ ഋഷഭും സംഘവും ഉണ്ടായിരുന്നു. തുടര്‍ന്ന് തന്നെ സംഘം അധിക്ഷേപിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തനിക്ക് നേരെ വെടിവെച്ചെങ്കിലും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്.

തന്റെ സ്വര്‍ണ മാലയും പേഴ്‌സും അവര്‍ കവര്‍ന്നു. അവിടെ നിന്നും കഷ്ടിച്ച് ഓടിരക്ഷപ്പെട്ട് അസം റോഡ് പൊലീസ് പോസ്റ്റിലെത്തി വിവരം അറിയിച്ചു. ഇതോടെ എം എല്‍ എയും സംഘവും അവിടെയെത്തി. ഷൂ കൊണ്ട് എം എല്‍ എ അടിച്ചു. സഹായികളോട് മൂത്രം കുടിപ്പിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ അവിടെയുണ്ടായിരുന്ന പൊലീസുകാര്‍ സംഭവത്തില്‍ ഇടപെടാനൊന്നും കൂട്ടാക്കാതെ കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നുവെന്നും മോഹിത് പറയുന്നു.

സംഭവത്തില്‍ കോണ്‍സ്റ്റബിള്‍ മോഹിത് പരാതി നല്‍കിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഇടപെട്ടതോടെയാണ് പൊലീസ് കേസെടുക്കാന്‍ തയാറായത്. യു പിയിലെ ബര്‍ഖേര മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ ആണ് കിഷന്‍ ലാല്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  UP BJP MLA Booked for Beating Cop with Shoes, Robbing Him of Gold Chain and Wallet, News, Police, Attack, Police Station, BJP, MLA, Court, Complaint, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia