സൗജന്യ സേവനം നിര്‍ത്തിയെങ്കിലും കുലുക്കമില്ലാതെ ജിയോ; ഒഴുകിയെത്തിയത് 91ലക്ഷം ഉപഭോക്താക്കള്‍
Dec 31, 2019, 14:02 IST
കൊച്ചി: (www.kvartha.com 31.12.2019) സൗജന്യ സേവനം നിര്‍ത്തിയെങ്കിലും കുലുക്കമില്ലാതെ ജിയോ. ഒഴുകിയെത്തിയത് 91ലക്ഷം ഉപഭോക്താക്കള്‍. കഴിഞ്ഞ ഒക്ടോബര്‍ മാസമാണ് രാജ്യത്തെ മുന്‍നിര ടെലികോം സേവന ദാതാക്കളായ റിലയന്‍സ് ജിയോ ഫ്രീ വോയ്സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിച്ചത്.
മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് വിളിക്കാന്‍ ആറു പൈസ ഈടാക്കാനായിരുന്നു ജിയോയുടെ തീരുമാനം. അതേമാസം തന്നെയാണ് ജിയോയിലേക്ക് ഉപഭോക്താക്കളുടെ ഈ കടന്നുകയറ്റവും. ഇതിലൂടെ ടെലികോം വിപണിയില്‍ മറ്റൊരു അത്ഭുതം കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിയോ.
രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികള്‍ക്കെല്ലാം വന്‍ തിരിച്ചടിയാണ് അടുത്തിടെ നേരിട്ടുകൊണ്ടിരിക്കുന്നത്. ട്രായിയുടെ ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം വരിക്കാരുടെ എണ്ണത്തില്‍ പിടിച്ചു നിന്നത് ജിയോയും ബിഎസ്എന്‍എല്ലും മാത്രമാണ്. ശേഷിക്കുന്ന കമ്പനികള്‍ക്കെല്ലാം നേരിയ നേട്ടം മാത്രമാണ് നേടാനായതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഏറ്റവും കൂടുതല്‍ വരിക്കാരുള്ള വോഡഫോണ്‍-ഐഡിയ കമ്പനികള്‍ക്ക് 30 ദിവസത്തിനിടെ ലഭിച്ചത് 1.89 ലക്ഷം വരിക്കാരെയാണ്. എയര്‍ടെല്ലിന് 81,000 വരിക്കാരെയും. എന്നാല്‍, ജിയോയ്ക്ക് ആ മാസം ലഭിച്ചത് 91.01 ലക്ഷം വരിക്കാരെയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Subscription increase after reliance Jio free call stopped month, Kochi, News, Business, Technology, Jio, Internet, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.