ഗേറ്റ് അടര്‍ന്ന് ദേഹത്ത് വീണ് വിദ്യാര്‍ത്ഥി മരിച്ചു; വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിക്കുകയായിരുന്ന ഒന്‍പതുവയസുകാരന്‍ മരിച്ചത് മാതാവിന്റെ കണ്‍മുന്നില്‍ വെച്ച്

ഇടുക്കി: (www.kvartha.com 08.12.2019) അമ്മയുടെ കണ്‍മുന്നില്‍ വീടിന്റെ ഗേറ്റ് തലയില്‍ വീണ് നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വാളാര്‍ഡി ഗാന്ധിനഗര്‍ അന്‍പുഭവനില്‍ താമസിക്കുന്ന തമിഴ് ശെല്‍വന്റെയും മുത്തുലക്ഷ്മിയുടെയും ഇളയ മകന്‍ അമന്‍ കുമാറാണ് (9) മരിച്ചത്. ശനിയാഴ്ച പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം നടന്നത്.

വീട്ടുമുറ്റത്ത് സൈക്കിള്‍ ഓടിക്കുകയായിരുന്നു അമന്‍ വീടിന്റെ അരികില്‍വെച്ചശേഷം അമന്‍ ഗേറ്റിലേക്ക് ചാടിക്കയറിയപ്പോഴാണ് അപകടം. ഒരു വശത്തേക്കുമാത്രം നീക്കാവുന്ന ഭാരമുള്ള ഗേറ്റ് മതിലില്‍നിന്ന് വേര്‍പെട്ട് കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഈ സമയം അമ്മ വീടിന്റെ സിറ്റൗട്ടില്‍ ഉണ്ടായിരുന്നു. അമ്മ ഓടിയെത്തിയപ്പോഴേക്കും ഗേറ്റ് വീണിരുന്നു.

News, Kerala, Idukki, Student, Dies, Mother, Accident, Student died by an Accident While Playing Near Gate

തൊട്ടടുത്ത സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ശവസംസ്‌കാരം ഞായറാഴ്ച നാലിന് മൗണ്ട് പൊതുശ്മശാനത്തില്‍.

അമന്‍ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. പിതാവ് കേന്ദ്രസേനയില്‍ ഉദ്യോഗസ്ഥനാണ്. മാതാവ് ഗ്രാമ്പി എല്‍ പി സ്‌കൂള്‍ ടീച്ചര്‍. സഹോദരന്‍: അമിത് കുമാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: News, Kerala, Idukki, Student, Dies, Mother, Accident, Student died by an Accident While Playing Near Gate
Previous Post Next Post