ഭെല്‍ ഇഎംഎല്‍: പബ്ലിക് സെക്ടര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

ഭെല്‍ ഇഎംഎല്‍: പബ്ലിക് സെക്ടര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തി

തിരുവനന്തപുരം: (www.kvartha.com 04.12.2019) ഒരുവര്‍ഷമായി ശമ്പളം ലഭിക്കാത്ത കാസര്‍കോട് ഭെല്‍ ഇഎംഎല്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുക, ഭെല്‍ ഇ എം എല്‍ കമ്പനി ഏറ്റെടുക്കാനുള്ള തീരുമാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പബ്ലിക് സെക്ടര്‍ എംപ്ലോയീസ് കോണ്‍ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിന് മുമ്പില്‍ മാര്‍ച്ചും ധര്‍ണയും നടത്തി. എസ് ടി യു മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എന്‍ എ ഖാദര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു.


എസ് ടി യു ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. എം റഹ്മത്തുല്ല മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം സി മായിന്‍ ഹാജി, സെക്രട്ടറി ബീമാപള്ളി റഷീദ്, ഐ എന്‍ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് പി പി ജോസഫ്, ജില്ലാ പ്രസിഡന്റ് വി ആര്‍ പ്രതാപന്‍, എസ് ടി യു സംസ്ഥാന സെക്രട്ടറി ജി മാഹിന്‍ അബൂബക്കര്‍, മുസ്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, എസ് ടി യു ജില്ലാ ജനറല്‍ സെക്രട്ടറി സക്കീര്‍ ഹുസൈന്‍, അസീം കരകുളം എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ആലങ്കോട് സിദ്ദീഖ് സ്വാഗതം പറഞ്ഞു.

മാര്‍ച്ചിനും ധര്‍ണക്കും സിദ്ദീഖ് താനൂര്‍, എസ് വിനോദ്, ടി എസ് സുനു, കെ പി ഉമ്മര്‍, സി പി മുഹമ്മദ് ബഷീര്‍, എ നഹാസ്, ഷാജി ഫെര്‍ണാണ്ടസ്, ഷംസീര്‍ വട്ടിയൂര്‍കാവ്, എം പി ഹംസ, അന്‍വര്‍ കാവുങ്ങല്‍, കെ ആദം, എന്‍ കെ അസ്‌ലം, ഉസ്മാന്‍ പള്ളിക്കര, നാസര്‍ മുട്ടത്തില്‍, അബ്ദുസ്സത്താര്‍, ടി പി മുഹമ്മദ് അനീസ്, കെ ബി അബ്ദുല്‍കരീം എന്നിവര്‍ നേതൃത്വം നല്‍കി.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Thiruvananthapuram, kasaragod, March, Dharna,  Public sector employees confederation conducted secretariate march and dharna on BHEL EML issue
ad